Latest NewsNewsFootballSports

നോർവേയെ തകർത്ത് ഹോളണ്ടും ഖത്തറിലേക്ക്

മാഡ്രിഡ്: 2022 ഖത്തർ ലോകകപ്പിലേക്ക് ഹോളണ്ടും. ഇന്ന് നടന്ന അവസാന യോഗ്യത റൗണ്ട് മത്സരത്തിൽ നോർവേയെ തോൽപ്പിച്ചതോടെയാണ് നെതർലന്റ്സ് യോഗ്യത ഉറപ്പിച്ചത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ഹോളണ്ടിന്റെ വിജയം. 2018ലെ റഷ്യൻ ലോകകപ്പിന് ഹോളണ്ടിന് യോഗ്യത ലഭിച്ചിരുന്നില്ല.

അന്നത്തെ അഭാവം ഖത്തറിൽ തീർക്കുക എന്ന ലക്ഷ്യമാകും ഇനി ഹോളണ്ടിന് ഉണ്ടാവുക. ഇന്ന് പരാജയപ്പെട്ടതോടെ നോർവേ സ്ട്രൈക്കറും ഫുട്ബോളിലെ സൂപ്പർസ്റ്റാറും ആയ ഹാളണ്ട് ലോകകപ്പിന് ഉണ്ടാകില്ല എന്നും ഉറപ്പായി. ഇന്നത്തെ മത്സരത്തിൽ സമനില മതിയായിരുന്നു ഹോളണ്ടിന് യോഗ്യത ലഭിക്കാൻ.

Read Also:- സ്ഥിരം ചൂടുവെള്ളത്തിൽ കുളിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക..

മികച്ച പന്തടക്കത്തോടെ കളിച്ച് വിജയം തന്നെ നേടാൻ ഓറഞ്ച് പടക്കായി. 84-ാം മിനിറ്റിൽ ബെർഗ്വൈനാണ് വാൻ ഹാലിന്റെ ടീമിന് ലീഡ് നൽകിയത്. പിന്നാലെ ഇഞ്ച്വറി ടൈമിൽ ഡിപായും ഹോളണ്ടിനായി ഗോൾ നേടി. ഡിപായുടെ യോഗ്യത റൗണ്ടിലെ പന്ത്രണ്ടാം ഗോളായിരുന്നു ഇത്. 23 പോയിന്റുമായാണ് ഹോളണ്ട് ഗ്രൂപ്പിൽ ഒന്നാം സ്ഥാനം ഉറപ്പിച്ചത്. നോർവേ 18 പോയിന്റുമായി മൂന്നാമതും ഫിനിഷ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button