Latest NewsNewsLife StyleFood & CookeryHealth & Fitness

ചര്‍മ്മത്തിലെ ചൊറിച്ചില്‍, മങ്ങല്‍ എന്നിവയ്‌ക്കെല്ലാം കാരണമാകുന്നത് ഈ പ്രശ്നം

പല കാരണങ്ങള്‍ കൊണ്ട് ചര്‍മ്മ പ്രശ്‌നങ്ങളുണ്ടാകാം. ആകെ ആരോഗ്യത്തിന്റെ അവസ്ഥ എത്തരത്തിലാണോ ഉള്ളത് അത് തന്നെയാണ് ഒരു വലിയ പരിധി വരെ ചര്‍മ്മത്തിലും മുടിയിലും നഖങ്ങളിലുമെല്ലാം പ്രതിഫലിക്കാറ്. അത്തരത്തില്‍ ചില ചര്‍മ്മപ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുന്ന ഒരു കാരണത്തെക്കുറിച്ചാണ് പറയുന്നത്. നമ്മുടെ ശരീരത്തിന് അവശ്യം വേണ്ടൊരു ഘടകമാണ് ‘അയേണ്‍’. അയേണിന്റെ അളവ് കുറയുമ്പോഴാണ് പ്രധാനമായും വിളര്‍ച്ച ഉണ്ടാകുന്നത്.

ഇതോടൊപ്പം തന്നെ, ചില ചര്‍മ്മപ്രശ്‌നങ്ങളും ‘അയേണ്‍’ കുറവിനെ സൂചിപ്പിക്കുന്നുണ്ടെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. പ്രധാനമായും ചര്‍മ്മം മഞ്ഞ നിറം കയറി വിളറിയിരിക്കുന്നതാണ് ഒരു സൂചന. ഇതിന് പുറമെ, ചര്‍മ്മം വരളുന്നത്, ചൊറിച്ചിലുണ്ടാകുന്നത്, പാളികളായി ചര്‍മ്മം അടര്‍ന്നുപോരുന്നത് എന്നിവയെല്ലാം ‘അയേണ്‍’ കുറവിലേക്ക് വിരല്‍ ചൂണ്ടുന്നതാണ്.

Read Also  :  മുസ്ലിങ്ങളോട് യോഗി സർക്കാരിന് ചിറ്റമ്മനയം, കേന്ദ്രം ജാതി സെൻസസ് എന്ന ആവശ്യം എതിർക്കുന്നത് ജാതി ചിന്താഗതികൊണ്ട്:മായാവതി

ആരോഗ്യമുള്ള ചര്‍മ്മത്തിന് ‘അയേണ്‍’ ആവശ്യമാണ്. പരമാവധി ഇത് ഭക്ഷണത്തിലൂടെ തന്നെ നേടാന്‍ ശ്രമിക്കുക. അല്ലാത്ത പക്ഷം ഡോക്ടറെ കണ്ട് ആവശ്യമായ നിര്‍ദേശങ്ങള്‍ തേടുക തന്നെ ചെയ്യേണ്ടി വരും. ആകെ ക്ഷീണിച്ചത് പോലെ മുഖവും ശരീരവും തോന്നിപ്പിക്കാനും, നഖങ്ങളും മുടിയുമെല്ലാം മങ്ങി- വരണ്ട് നില്‍ക്കാനുമെല്ലാം ‘അയേണ്‍’ കുറവ് കാരണമാകുന്നുണ്ട്. അതിനാല്‍ മറ്റ് ലക്ഷണങ്ങള്‍ക്കൊപ്പം ചര്‍മ്മ പ്രശ്‌നങ്ങളും ഉണ്ടെങ്കില്‍ ആദ്യം ഡയറ്റ് ക്രമീകരിക്കുക. ശേഷവും മാറ്റമില്ലെങ്കില്‍ തീര്‍ച്ചയായും വിദഗ്ധന്റെ സഹായം തേടുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button