Latest NewsNewsLife StyleFood & CookeryHealth & Fitness

എളുപ്പത്തിൽ തയ്യാറാക്കാം തക്കാളി ചോറ്

തക്കാളി ചോറ് തയ്യാറാക്കുന്ന വിധം

തക്കാളി ചോറ്

1. ജീര റൈസ് \ബസ്മതി റൈസ് – രണ്ടു ഗ്ലാസ്‌

2. സവാള – രണ്ട്‌ ( കൊത്തി അരിഞ്ഞത്)Tomato Rice

3. പച്ചമുളക് – 4

4. തക്കാളി – 4 (കൊത്തി അരിഞ്ഞത് )

5. മല്ലിയില – ചെറുതായി അരിഞ്ഞത് (ഒരു പിടി )

6. പട്ടയും ഗ്രാമ്പൂവും – 1 ടി സ്പൂണ്‍ (ആവശ്യമെങ്കില്‍)

7. ഇഞ്ചി – വെളുത്തുള്ളി പേസ്റ്റ് – 2 ടി സ്പൂണ്‍

8. റിഫൈന്‍ഡ് ഓയില്‍ (സണ്‍ ഫ്ലവര്‍ ഓയില്‍ പോലുള്ളവ )- 2 ടേബിള്‍ സ്പൂണ്‍

9. മഞ്ഞള്‍പ്പൊടി – 1 ടി സ്പൂണ്‍

10. ഉപ്പ് – ആവശ്യത്തിന്

11. കറി വേപ്പില – ഒരു തണ്ട്

Read Also : അനുവാദമില്ലാതെ ഫോട്ടോയെടുക്കുന്നവർക്കെതിരെ കർശന നടപടി: നിയമഭേദഗതിയുമായി യുഎഇ

തയ്യാറാക്കുന്ന വിധം

ഒരു ഗ്ലാസ്‌ അരിക്ക് രണ്ടു ഗ്ലാസ് വെള്ളം എന്ന കണക്കില്‍ വെള്ളം ചേര്‍ത്ത് ചോറ് വേവിക്കുക. ആവശ്യത്തിന് ഉപ്പും ചേര്‍ക്കുക. കുഴഞ്ഞു പോവാന്‍ പാടില്ല. ചോറ് തണുക്കാനായി മാറ്റി വെക്കുക.

ഒരു പാനില്‍ എണ്ണ ചൂടാക്കി സാവാളയും പച്ചമുളകും വഴറ്റിയെടുക്കുക. ഇതിലേക്ക് തക്കാളി അരിഞ്ഞത്‌ ചേര്‍ത്ത് നല്ലതുപോലെ വഴറ്റുക.

ഈ വഴറ്റിയതിലേക്ക് മഞ്ഞള്‍പ്പൊടിയും വേണമെങ്കില്‍ ഗരംമസാലപ്പൊടിയും ചേര്‍ത്ത് വഴറ്റുക. ഇവയെല്ലാം നല്ലതുപോലെ വഴന്നു എണ്ണ തെളിയുമ്പോള്‍ മല്ലിയില ചേര്‍ത്ത് തീ അണക്കുക.

തണുത്ത ചോറ് ഈ കൂട്ടിലേക്ക് ചേര്‍ത്ത് ഇളക്കി എടുക്കുക. തക്കാളി ചോറ് തയ്യാര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button