Latest NewsNewsSaudi ArabiaInternationalGulf

മാർച്ച് 23 സാമൂഹിക ഉത്തരവാദിത്വ ദിനമായി ആചരിക്കും: തീരുമാനവുമായി സൗദി അറേബ്യ

റിയാദ്: എല്ലാ വർഷവും മാർച്ച് 23 സാമൂഹിക ഉത്തരവാദിത്വ ദിനമായി ആചരിക്കുമെന്ന് സൗദി അറേബ്യ. സൗദി ക്യാബിനറ്റാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. റിയാദിലെ അൽ യമാമ പാലസിലാണ് ക്യാബിനറ്റ് യോഗം ചേർന്നത്.

Read Also: ആഗോള മാന്ദ്യത്തിൽ പെടാതെ ഇന്ത്യ: വരും വർഷങ്ങളിൽ രാജ്യം ശക്തമായ തൊഴിൽ വളർച്ചാ നിരക്കിന് സാക്ഷ്യം വഹിക്കുമെന്ന് വിദഗ്ദർ

സൗദി അറേബ്യയുമായി സൗഹൃദം പുലർത്തുന്ന രാജ്യങ്ങളുമായുള്ള ബന്ധം കൂടുതൽ ശക്തമാക്കാനുള്ള രാജ്യത്തിന്റെ തീരുമാനത്തെ ക്യാബിനറ്റ് അഭിനന്ദിച്ചു. ആഗോള തലത്തിൽ വിവിധ മേഖലകളിൽ പുരോഗതി, അഭിവൃദ്ധി എന്നിവ ഉറപ്പ് വരുത്തുന്നതിനായി സൗദി അറേബ്യ പിൻതുടരുന്ന നയങ്ങൾ തുടരാനും ക്യാബിനറ്റ് തീരുമാനിച്ചു.

Read Also: മയക്കുമരുന്നിന് അടിമയായ ആള്‍ പുനരധിവാസ കേന്ദ്രത്തില്‍ നിന്നു വീട്ടില്‍ മടങ്ങിയെത്തി കുടുംബാംഗങ്ങളെ കൊലപ്പെടുത്തി

shortlink

Related Articles

Post Your Comments

Related Articles


Back to top button