KottayamLatest NewsKeralaNattuvarthaNews

സ്കൂൾ വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറി : വയോധികൻ അറസ്റ്റിൽ

ഇടുക്കി മുളപ്പുറം ഭാഗത്ത് കൊറ്റയിൽ വീട്ടിൽ കെ.എം. രാജനെയാണ് (64) അറസ്റ്റ് ചെയ്തത്

കോട്ടയം: പാലായിൽ സ്കൂൾ വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറിയ വയോധികൻ അറസ്റ്റിൽ. ഇടുക്കി മുളപ്പുറം ഭാഗത്ത് കൊറ്റയിൽ വീട്ടിൽ കെ.എം. രാജനെയാണ് (64) അറസ്റ്റ് ചെയ്തത്. പാലാ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.

Read Also : പര്‍വേസ് മുഷറഫിന്റെ ജീവന്‍ അപഹരിച്ചത് അമിലോയിഡോസിസ് എന്ന അപൂര്‍വ രോഗം, ഈ രോഗത്തെ കുറിച്ച് അറിയാം

കഴിഞ്ഞ ദിവസം സ്കൂൾ വിട്ട് തിരികെ വീട്ടിലേക്ക് പോകുകയായിരുന്ന വിദ്യാർത്ഥിനിയെ ഇയാൾ പിന്തുടർന്ന് ശല്യപ്പെടുത്തുകയും അശ്ലീല ചേഷ്ടകൾ കാണിക്കുകയുമായിരുന്നു.

Read Also : ദിവസവും ബീഫ് കഴിക്കാറുണ്ടോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

പെൺകുട്ടിയുടെ പരാതിയിൽ പാലാ പൊലീസ് കേസെടുത്ത് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. സ്റ്റേഷൻ എസ്.എച്ച്. ഒ കെ.പി. ടോംസൺ, എസ്.ഐ അഭിലാഷ്, സി.പി.ഒമാരായ ജോഷി, അരുൺ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button