USANewsInternational

ചെറുവിമാനം തകര്‍ന്ന് രണ്ടു മരണം; രണ്ടു പേര്‍ക്ക് പരിക്ക്

ചാറ്റനൂഗ: യു.എസിലെ തെക്കുകിഴക്കന്‍ സംസ്ഥാനമായ ടെന്നസിയില്‍ ചെറുവിമാനം തകര്‍ന്നു വീണ് രണ്ടു പേര്‍ മരിച്ചു. ഒറ്റ എന്‍ജിന്‍ വിമാനമാണ് തകര്‍ന്നു വീണത്. ഹാമില്‍റ്റണ്‍ കൗണ്ടിയിലെ വിമാനത്താവളത്തിലേക്കു വരികയായിരുന്ന ചെറുവിമാനമാണ് തകര്‍ന്നു വീണതെന്ന് അന്ധിശമനസേന വിഭാഗം അറിയിച്ചു. നാലു പേര്‍ സഞ്ചരിച്ചിരുന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ രണ്ടു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിമാനം തകരാനുള്ള കാരണം വ്യക്തമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button