KeralaLatest NewsIndia

ശബരിമല നട അടച്ചു : ചരിത്രത്തിലാദ്യം

ലക്ഷക്കണക്കിന് അയ്യപ്പ ഭക്തന്മാർ ക്യൂ നിൽക്കുന്ന അവസരത്തിലാണ് നട അടച്ചിടുന്നത്.

യുവതികൾ പ്രവേശിച്ചതോടെ ശബരിമല നട ചരിത്രത്തിൽ ആദ്യമായി അടക്കുന്നു. ലക്ഷക്കണക്കിന് അയ്യപ്പ ഭക്തന്മാർ ക്യൂ നിൽക്കുന്ന അവസരത്തിലാണ് നട അടച്ചിടുന്നത്. അനിശ്ചിത സമയത്തേക്ക് നട അടയ്‌ക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ആചാര ലംഘനത്തെ തുടർന്ന് ശബരിമല നട അടക്കുന്നത് ചരിത്രത്തിലാദ്യമാണ് ഇത്. ഭക്തരെ വേദനിപ്പിക്കുന്ന ഒരു കാര്യമാണ് ഇത്. വലിയ തോതിലുള്ള ആചാര ലംഘനമാണ് നടന്നത്.

പൊലീസ് സഹായത്തോടെ കമ്മ്യൂണിസ്റ്റ് തീവ്രവാദികളായ യുവതികള്‍ ശബരിമലയില്‍ പ്രവേശിച്ച്‌ ആചാര ലംഘനം നടത്തിയെന്നാണ് ഭക്തരുടെ പ്രതികരണം. മഫ്തിയിലെത്തിയ പൊലീസ് തങ്ങള്‍ക്ക് സുരക്ഷ ഒരുക്കിയതായും അവര്‍ പറഞ്ഞു. അതേ സമയം ബിന്ദുവിന്റെയും,കനക ദുര്‍ഗ്ഗയുടെയും വീടുകള്‍ക്ക് ശക്തമായ പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button