Latest NewsSaudi ArabiaGulf

കൊല്ലപ്പെട്ട ഖഷോഗിയുടെ കുടുംബത്തിന് കോടികളുടെ സഹായം പ്രഖ്യാപിച്ച് സൗദി ഭരണകൂടം

റിയാദ് : ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റില്‍ വെച്ച് കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ ഖഷോഗിയുടെ കുടുംബത്തിന് കോടികളുടെ സഹായം പ്രഖ്യാപിച്ച് സൗദി ഭരണകൂടം

ഖഷോഗിയുടെ കുടുംഹത്തിന് കോടികള്‍ വിലമതിക്കുന്ന വീടുകളും ബ്ലഡ് മണിയായി വന്‍തുകയും സൗദി ഭരണകൂടം നല്‍കുമെന്ന് വാഷിങ്ടണ്‍ പോസ്റ്റാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്

രണ്ട് ആണ്‍ ;മക്കളും രണ്ട് പെണ്‍മക്കളുമാണ് ഖഷോഗിക്കുള്ളത്. ബ്ലഡ് മണിയായി കോടികളാണ് ഇവര്‍ക്ക് ലഭിക്കുക. ഖഷോഗിയുടെ കൊലപാതകത്തെ തുടര്‍ന്ന് അന്താരാഷ്ട്ര തലത്തില്‍ നിന്നുണ്ടായ പ്രതിഷേധം തുടരുന്ന സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ കുടുംബത്തെ ഒപ്പം നിര്‍ത്തുന്നതിന്റെ ഭാഗമായിട്ടാണ് സൗദി ഭരണകൂടത്തിന്റെ ഇത്തരത്തിലുള്ള പ്രഖ്യാപനമെന്നാണ് സൂചന.

ജിദ്ദയിലായിരിക്കും ഇവര്‍ക്ക് വീടുകള്‍ നിരര്‍മിച്ച് നല്‍കുക. നാല്പത് ലക്ഷം ഡോളര്‍ വിലമതിക്കുന്ന വീടുകളാകും നിര്‍മിച്ച് നല്‍;കുകയെന്നാണ് റിപ്പോര്‍ട്ട്. ഖഷോഗിയുടെ മൂത്ത മകന്‍ സലാഹ് മാത്രമാണ് സൗദി അറേബ്യയില്‍ സ്ഥിര താമസമാക്കാന്‍ ഉദ്ദേശിക്കുന്നത്. മറ്റുള്ളവര്‍ അമേരിക്കയിലേയ്ക്ക് താമസം മാറും.

കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് സൗദി കോണ്‍സുലേറ്റില്‍ j;വച്ച് ഖഷോഗി കൊല്ലപ്പെടുന്നത്. സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ നിര്‍ദേശാനുസരണം റിയാദില്‍ നിന്നെത്തിയ സംഘമാണ് കൊലപാതകം നടത്തിയതെന്നാണ് തുര്‍ക്കി അടക്കമുള്ള രാജ്യങ്ങളുടെ ആരോപണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button