Latest NewsSaudi ArabiaGulf

സൗദിയിൽ ഭീകരാക്രമണത്തിന് ശ്രമിച്ച രണ്ടു പേരെ വധിച്ചു

ജിദ്ദ : സൗദിയിൽ ഭീകരാക്രമണത്തിന് ശ്രമിച്ച രണ്ടു പേരെ വധിച്ചു. കിഴക്കന്‍ പ്രവിശ്യയിലെ അബൂഹൈദരിയ്യ റോഡിലുള്ള പൊലീസ് ചെക്ക് പോയിന്റ് ആക്രമിക്കാൻ ലക്ഷ്യമിട്ട നാലംഗ സംഘത്തിലെ രണ്ട് പേരെയാണ് സുരക്ഷാ വിഭാഗം വധിച്ചത്. മറ്റു രണ്ട് പേരെ പിടികൂടി. ആയുധങ്ങളുമായി എത്തിയ ഇവർ ചെക്ക് പോയിന്റിൽ പൊലീസ് ഉദ്യോഗസ്ഥരെ അക്രമിച്ച ശേഷം രാജ്യത്തിന് പുറത്തേക്കു രക്ഷപ്പെടാനാണു പദ്ധതിയിട്ടിരുന്നതെന്നാണ് റിപ്പോർട്ട്. കൂടുതൽ വിവരങ്ങൾ ആഭ്യന്തര മന്ത്രാലയം വെളിപ്പെടുത്തിയിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button