Nattuvartha

180 ലിറ്റർ വാഷുമായെത്തിയ യുവാക്കൾ പോലീസ് പിടിയിൽ

പട്ടാണിക്കൂപ്പ് ചേട്ടൻകവലയിൽ ചാരായം വാറ്റുവാൻ ഉപയോഗിക്കുന്ന വാഷുമായാണ് പ്രതികൾ എക്സൈസിന്റെ പിടിയിലായത്

പുല്പള്ളി: അനധികൃതമായി കടത്താൻ ശ്രമിച്ച വാഷ് പിടികൂടി. 180 ലിറ്റർ വാഷുമായാണ് യുവാക്കൾ പിടിയിലായത്. പട്ടാണിക്കൂപ്പ് ചേട്ടൻകവലയിൽ ചാരായം വാറ്റുവാൻ ഉപയോഗിക്കുന്ന വാഷുമായാണ് പ്രതികൾ എക്സൈസിന്റെ പിടിയിലായത്. കുര്യപ്പറയിൽ ജോമേഷ് (36), പ്ലാത്തോട്ടത്തിൽ അനീഷ് (33) എന്നിവരാണ് അറസ്റ്റിലായത്.

വയനാട് സുൽത്താൻബത്തേരി റേയ്ഞ്ച് പാർട്ടിയിലെ എക്സൈസ് ഇൻസ്പെക്ടർ വി.ആർ. ജനാർദനൻ, പ്രിവന്റീവ് ഓഫീസർ എ. അനിൽകുമാർ, സി.ഇ.ഒ. മാരായ എ.എസ്. അനീഷ്, കെ.കെ. അനിൽകുമാർ, ബി. ബിനു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button