Latest NewsNewsSaudi Arabia

സൗദിയില്‍ വീടിനുള്ളിലുണ്ടായ സ്‌ഫോടനത്തിൽ നിരവധി പേര്‍ക്ക് പരിക്ക്

ദമാം: സൗദിയിൽ ഒരു വീടിനുള്ളിലുണ്ടായ സ്‌ഫോടനത്തിൽ നിരവധി പേര്‍ക്ക് പരിക്ക്. ദമ്മാമിലെ അല്‍ ഫാഖിരിയ്യ ഡിസ്ട്രിക്ടിലാണ് സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തില്‍ വീട്ടിലുണ്ടായിരുന്ന 13 പേര്‍ക്ക് പരിക്കു പറ്റിയതായാണ് പ്രാധമിക റിപ്പോര്‍ട്ട്. കിഴക്കന്‍ പ്രവിശ്യ സിവില്‍ ഡിഫെന്‍സ് വിഭാഗം സംഭവസ്ഥലം പരിശോധിക്കുകയും പരിക്കേറ്റവരെ തൊട്ടടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റുകയും ചെയ്തു. വീടിന്റെ ഒരുഭാഗം പൂര്‍ണ്ണമായും തകർന്നെന്നും വീടിനു മുന്നില്‍ നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്നുമാണ് റിപ്പോർട്ട്. ഭീതീജനകമായ വന്‍ ശബ്ദത്തോടെ വലിയ സ്ഫോടനം നടന്നതായും വലിയ പ്രകാശം ഉണ്ടായതായും പരിസരവാസികൾ പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button