KeralaLatest NewsIndia

ബിനീഷിന്റെ കസ്റ്റഡി അവസാനിക്കാനിരിക്കെ നിര്‍ണായക നീക്കവുമായി എന്‍ സി ബി; കസ്റ്റഡിയില്‍ വേണമെന്നാവശ്യപ്പെട്ട് അപേക്ഷ നല്‍കി

ഇതുമായി ബന്ധപ്പെട്ട കേസ് വിവരങ്ങള്‍ ഇ ഡി ഓഫീസില്‍ നേരിട്ടെത്തി നേരത്തെ എന്‍ സി ബി ശേഖരിച്ചിരുന്നു. അപേക്ഷ തിങ്കളാഴ്ച കോടതി പരിഗണിക്കും.

ബിനീഷിനെ കസ്റ്റഡിയില്‍ വേണമെന്നാവശ്യപ്പെട്ട് എന്‍ സി ബി കോടതിയില്‍ അപേക്ഷ നല്‍കി. എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് എന്‍ സി ബിയുടെ നിര്‍ണായക നീക്കം. ഹര്‍ജി കോടതി തിങ്കളാഴ്‌ച പരിഗണിക്കും. ബിനീഷ് ലഹരി വ്യാപാരം നടത്തിയെന്നാണ് എന്‍ഫോഴ്സ്‌മെന്റ് കണ്ടെത്തല്‍. ഇതുമായി ബന്ധപ്പെട്ട കേസ് വിവരങ്ങള്‍ ഇ ഡി ഓഫീസില്‍ നേരിട്ടെത്തി നേരത്തെ എന്‍ സി ബി ശേഖരിച്ചിരുന്നു. അപേക്ഷ തിങ്കളാഴ്ച കോടതി പരിഗണിക്കും.

ബിനീഷ് ലഹരി വ്യാപാരം നടത്തിയെന്നാണ് എന്‍ഫോഴ്സ്‌മെന്റ് കണ്ടെത്തല്‍. ഇതുമായി ബന്ധപ്പെട്ട കേസ് വിവരങ്ങള്‍ ഇ ഡി ഓഫീസില്‍ നേരിട്ടെത്തി നേരത്തെ എന്‍ സി ബി ശേഖരിച്ചിരുന്നു. ഉച്ചയോടെ ബിനീഷിനെ ബംഗളൂരു സെഷന്‍സ് കോടതിയില്‍ ഹാജരാക്കും. ഇതിന് മുന്നോടിയായി ബിനീഷിനെ വൈദ്യ പരിശോധനയ്‌ക്കായി ആശുപത്രിയിലേക്ക് മാറ്റി.മരുതംകുഴിയില വീട്ടില്‍ നടത്തിയ പരിശോധനയില്‍ അനൂപിന്റെ ക്രെഡിറ്റ് കാര്‍ഡ് കണ്ടെത്തിയിരുന്നു.

തെരച്ചിലിനെത്തിയ എന്‍ഫോഴ്‌സ്‌മെന്റ് അധികൃതര്‍ സക്രെഡിറ്റ് കാര്‍ഡ് കൊണ്ടുവന്നതാണെന്ന് ബിനീഷിന്റെ കുടുംബം വാദിച്ചെങ്കിലും കാര്‍ഡ് തിരുവനന്തപുരത്ത് ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്. നഗരത്തിലെ പല സ്ഥലങ്ങളിലും ഈ കാര്‍ഡ് ഉപയോഗിച്ച്‌ ഇടപാടുകള്‍ നടത്തിയിട്ടുണ്ട്.

read also: ചരിത്ര തീരുമാനവുമായി ഹരിയാന സർക്കാർ; തൃപ്തികരമായ രീതിയിൽ ഭരണം നടത്തിയില്ലെങ്കിൽ തെരഞ്ഞെടുപ്പിൽ ജയിച്ചവരെ തിരിച്ചു വിളിക്കാൻ ജനങ്ങൾക്ക് അധികാരം നൽകുന്ന ബിൽ പാസാക്കി

അനൂപിനെ മുന്‍ നിര്‍ത്തിയാണ് ബിനീഷ് പല ഇടപാടുകളും നടത്തിയിട്ടുള്ളതെന്നാണ് നിഗമനം. അതുകൊണ്ടുതന്നെ കസ്റ്റഡി നീട്ടണമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടാനും സാധ്യതയുണ്ട്.
അതേസമയം ബിനീഷിന്റെ കസ്റ്റഡി കാലാവധി നീട്ടണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് കോടതിയില്‍ ആവശ്യപ്പെട്ടേക്കും.

കഴിഞ്ഞ ദിവസങ്ങളില്‍ രാത്രി വൈകിയും ചോദ്യം ചെയ്യല്‍ നീണ്ടത് ചൂണ്ടിക്കാട്ടി ബിനീഷിനെ ഇ ഡി മാനസികമായി പീഡിപ്പിക്കുകയാണെന്ന് ബിനീഷിന്റെ അഭിഭാഷകര്‍ കോടതിയെ അറിയിക്കും. രണ്ടു ഘട്ടങ്ങളിലായി തുടര്‍ച്ചയായി ഒമ്പത് ദിവസമാണ് ബിനീഷിനെ ഇതുവരെ ഇ ഡി ചോദ്യം ചെയ്‌തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button