Latest NewsKeralaNews

ഫ്‌ളെക്‌സ് എടുത്ത് മാറ്റിയതിന് ഗൃഹനാഥനെതിരെ തെറിവിളിയുമായി ഭീഷണിയുമായി സിപിഎം

തൃശൂരിൽ സിപിഎം ഗുണ്ടായിസം. സ്ഥാനാർത്ഥിയുടെ ഫ്‌ളെക്‌സ് എടുത്ത് മാറ്റിയതിന് നാട്ടുകാരനെ സിപിഎം പ്രവർത്തകർ ഭീഷണിപ്പെടുത്തി. പുതുക്കാട് പഞ്ചായത്തിലെ എട്ടാം വാർഡിലാണ് സംഭവം. ഗോപകുമാർ നീലങ്ങാട്ട് എന്നയാൾക്ക് നേരെയായിരുന്നു സിപിഎമ്മിന്റെ ഗുണ്ടായിസം. ഗോപകുമാർ തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പങ്കുവെച്ച വീഡിയോയിലൂടെയാണ് അതിക്രമം പുറത്തറിയുന്നത്.
സ്ത്രീകളുടെയും കുട്ടികളുടെയും മുന്നിൽ വെച്ച് കേട്ടാൽ അറയ്ക്കുന്ന രീതിയിലുള്ള തെറിവിളി നടത്തിയായിരുന്നു സിപിഎം പ്രവർത്തകരുടെ ഭീഷണിപ്പെടുത്തൽ.

കുറിപ്പിന്റെ പൂർണരൂപം……………………………………………………..

 

#സിപിഎം_രാഷ്ട്രീയ_ഗുണ്ടായിസം എനിക്കും എൻ്റെ കുടുംബത്തിനും നേരെ.
(തൃശ്ശൂർ ജില്ല പുതുക്കാട് പഞ്ചായത്ത് എട്ടാം വാർഡ് – അക്ഷയ നഗർ.)
ഇന്നു രാവിലെ എൻ്റെ വീട്ടിൽ പുതുക്കാട് പഞ്ചായത്ത് എട്ടാം വാർഡുമെമ്പർ ജെൻസൺ അടക്കമുള്ളവർ വോട്ടു ചോദിക്കാനെത്തി,വോട്ടു ചോദിച്ചു മടങ്ങി.
2018ലെ വെള്ളപ്പൊക്കത്തിൽ നാശനഷ്ടം സംഭവിച്ചവരാണ് ഞാനടക്കമുള്ള പരിസരവാസികൾ. അന്ന് ഇവിടെനിന്നും തെളിവടക്കം ഒപ്പിട്ടുകൊണ്ടുപോയ ദുരിതാശ്വാസത്തിനുള്ള അപേക്ഷ മുക്കിയത് ഈ മെമ്പർ തന്നെയാണ്. മഴപെയ്താൽ ഈ പരിസരത്ത് രൂപപ്പെടുന്ന വെള്ളക്കെട്ടിനെക്കുറിച്ച് ഞാൻ സമർപ്പിച്ച പരാതിയിൽ കളക്ടറടക്കമുള്ളവർ പരിഹാരം കാണാൻ ഉത്തരവിട്ടിട്ടും മാസങ്ങൾ കഴിഞ്ഞിട്ടും ഇതേ മെമ്പറോ പഞ്ചായത്ത് ഉദ്യോഗസ്ഥരോ യാതൊരു നടപടികളും കൈക്കൊണ്ടിട്ടില്ല. മറുപടി പോലും നൽകിയിട്ടില്ല.
ഇലക്ഷനടുത്തപ്പോൾ മെമ്പർ ജെൻസൺ പുതിയ സ്ഥാനാർത്ഥിയുമായി എത്തി.
എന്നോട് ചോദിക്കാതെ എൻ്റെ മതിലിൽ ചാരിവച്ച ഫ്ലെക്സ് ബോർഡ് ഞാൻ എടുത്ത് അപ്പുറത്ത് റോഡ് സൈഡിൽ വച്ചു. ഒരു പ്രവർത്തകൻ വീണ്ടും അതെടുത്ത് എൻ്റെ മതിലിൽ ചാരി വച്ചു. ഞാനതെടുത്ത് ദൂരെക്കളഞ്ഞു. ഇതായിരുന്നു തുടക്കം.
ഇരുട്ടായപ്പോൾ പ്രവർത്തകരുമായെത്തിയ പുതുക്കാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടും എട്ടാംവാർഡ് മെമ്പറുമായ ജെൻസൻ്റെ ധാർഷ്ഠ്യവും ധിക്കാരപരവുമായ പെരുമാറ്റം കാണുക. ഒപ്പമുള്ള പ്രവർത്തകർ ഇവിടെ പോസ്റ്റിൽ ബോർഡ് സ്ഥാപിക്കുകയും എന്നെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
സ്ത്രീകളും കുട്ടികൾക്കും മുമ്പിൽ ഇവർ നടത്തിയ ഭീഷണിയും സംസ്കാരശൂന്യമായ തെറിവിളിയും നിങ്ങൾ കാണുക.
എന്നിട്ട് ചിന്തിക്കുക..
ഇവരെയൊക്കെ വോട്ട് ചെയ്ത് ജയിപ്പിച്ച് അധികാരത്തിലേറ്റുന്ന ജനങ്ങൾക്ക് സമർപ്പിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button