COVID 19Latest NewsNewsSaudi ArabiaGulf

സൗദിയിൽ പുതുതായി 1,062 പേർക്ക് കോവിഡ് ബാധ

ജിദ്ദ: സൗദിയിൽ ഇന്ന് രോഗമുക്തി നിരക്ക് കുറഞ്ഞിരിക്കുന്നു. പുതുതായി 1,062 പേർക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചപ്പോൾ രോഗമുക്തി നേടിയത് 867 പേർ മാത്രമാണ്. ഇതോടെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത കൊറോണ വൈറസ് കേസുകളുടെ എണ്ണം 4,15,281 ആയിരിക്കുന്നു. ആകെ രോഗമുക്തരുടെ എണ്ണം 3,98,454 ആയി ഉയർന്നു.

കോവിഡ് ചികിത്സയിലുണ്ടായിരുന്നവരിൽ 13 പേർ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് ആകെ മരണസംഖ്യ 6,935 ആയി ഉയർന്നു. വിവിധ ആശുപത്രികളിലും മറ്റുമായി 9,892 പേർ ചികിത്സയിലുണ്ട്. ഇവരിൽ 1,298 പേരുടെ നില അതീവ ഗുരുതരമാണ്. കോവിഡ് ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.

രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96 ശതമാനവും മരണനിരക്ക് 1.68 ശതമാനവുമാണ് ഉള്ളത്. ഏറ്റവും കൂടുതൽ രോഗികളുള്ളത് റിയാദ് പ്രവിശ്യയിലാണ്. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 458, മക്ക 231, കിഴക്കൻ പ്രവിശ്യ 136, അസീർ 50, മദീന 41, ജീസാൻ 32, അൽ ഖസീം 30, തബൂക്ക് 21, ഹാഇൽ 20, നജ്റാൻ 14, വടക്കൻ അതിർത്തി മേഖല 13, അൽബാഹ 9, അൽ ജൗഫ് 7.

shortlink

Related Articles

Post Your Comments

Related Articles


Back to top button