Latest NewsNewsMenInternationalLife StyleSex & Relationships

കോളേജ് വിദ്യാർത്ഥികൾക്കായി 45 ദിവസത്തെ ‘ശു​ക്ല മത്സരം’: വീര്യമുള്ള ബീജം കണ്ടെത്താൻ ചൈന

ഷാങ്ഹായ്: വ്യത്യസ്തമായ ഒരു പഠനത്തിലാണ് ചൈന. ഏറ്റവും കൂടിയ വീര്യമുള്ള ബീജം ആരുടെതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് ചെെനയിലെ ഹ്യൂമൻ സ്പേം ബാങ്ക് ഓഫ് ഷാങ്ഹായ്. ഇതിനായി കോളേജ് വിദ്യാർത്ഥികൾക്കായി ‘ശു​ക്ല മത്സരം’ സംഘടിപ്പിക്കുകയാണ് സ്പേം ബാങ്ക്. നഗരത്തിലെ കോളേജ് വിദ്യാർത്ഥികൾക്കായി 45 ദിവസത്തെ മത്സരമാണ് ഇതെന്ന് സംഘാടകർ പറഞ്ഞു. ​

ബീജത്തിന്റെ ഉയർന്ന സാന്ദ്രതയും മത്സരത്തിൽ പങ്കെടുത്തവരിൽ ആർക്കാണ് ഏറ്റവും കൂടുതൽ ശുക്ലമുള്ളതെന്നും കണ്ടെത്താൻ വേണ്ടിയുള്ളതാണ് ഈ മത്സരം. ഗുണനിലവാരമുള്ള ബീജം എത്ര പേരിലുണ്ടെന്നും ബീജ ഉത്പാദന കുറവ് എത്ര ആളുകളിലുണ്ടെന്നും മത്സരത്തിലൂടെ കണ്ടെത്താൻ സാധിക്കുമെന്ന് സ്‌പേം ബാങ്കിന്റെ ചുമതലയുള്ള റെഞ്ചി ഹോസ്പിറ്റലിലെ ഡോ. ചെൻ സിയാങ്‌ഫെങ് പറഞ്ഞു.

Also Read:ഹരീഷിന്റെ വ്യാജ അക്കൗണ്ടുണ്ടാക്കി മക്കയെ അവഹേളിച്ചു പോസ്റ്റിട്ടത് അബ്ദുൽ സഹോദരന്മാർ: ഹരീഷ് ജയിൽ മോചിതനായി

മത്സരത്തിൽ പങ്കെടുക്കുന്നവരെ ഒരു സ്പേം ഡോണറായി കണക്കാക്കുന്നതിന് ഒരു മില്ലി ലിറ്റർ ശുക്ലത്തിന് 60 ദശലക്ഷത്തിൽ കൂടുതലുള്ള ഒരു ബീജസങ്കലനം ആവശ്യമാണ്. ജൂലൈ 12 ന് ആരംഭിച്ച മത്സരത്തിൽ ഏറ്റവും കൂടുതൽ ബീജങ്ങളുടെ എണ്ണവും ചലനാത്മകതയും ഉള്ള വിജയികളെ തിരഞ്ഞെടുക്കും. ഈ മത്സരത്തിൽ പങ്കെടുത്ത ആളുകളുടെ പേരും മറ്റ് വിവരങ്ങളും രഹസ്യമായി തന്നെ നിലനിൽക്കുമെന്നാണ് ഇവർ പറയുന്നത്. കോളേജ് വിദ്യാർത്ഥികളിൽ നിന്ന് ബീജം ശേഖരിക്കുക മാത്രമല്ല, മറിച്ച് അവരെ പ്രത്യുത്പാദന ആരോഗ്യത്തെ കുറിച്ച് കൂടുതൽ ബോധവാന്മാരാക്കുക എന്ന ലക്ഷ്യം കൂടി ഈ മത്സരത്തിലുണ്ടെന്നും ഡോ. ചെൻ അഭിപ്രായപ്പെട്ടു.

Also Read:മന്ത്രിയ്ക്ക് പെരുമ്പാമ്പിനെ കാണണം, നിയമവിരുദ്ധമായി ഗസ്റ്റ് ഹൗസിലെത്തിച്ച് പോലീസ്: ശശീന്ദ്രനെതിരെ പുതിയ വിവാദം

വെറുതെ എല്ലാവർക്കും കയറി ചെന്ന് പങ്കെടുക്കാൻ സാധിക്കില്ല. ഈ ബീജ മത്സരത്തിൽ പങ്കെടുക്കുന്നതിന് സംഘാടകർ നാല് നിബന്ധനകൾ മുന്നോട്ട് വെച്ചിട്ടുണ്ട്. ഒന്നാമത്തേത്, ചൈനീസ് പൗരന്മാരായിരിക്കണം, രണ്ടമത്തേത്, 20 നും 45 നും ഇടയിൽ പ്രായമുള്ളവരായിരിക്കണം, മൂന്നാമത്തേത്, 165 സെന്റിമീറ്ററിൽ കൂടുതൽ ഉയരം ഉള്ളവരായിരിക്കണം, നാലാമത്തേത്, ബിരുദം ഉണ്ടായിരിക്കണം. ഈ നാല് കാര്യങ്ങളിൽ നിങ്ങൾ ഉൾപ്പെടുന്നുണ്ടെങ്കിൽ മത്സരിക്കാനുള്ള യോഗ്യത ലഭിക്കും.

ചൈനയിൽ, ബീജ ബാങ്കുകളിൽ ശുക്ലത്തിന്റെ ഗുണനിലവാരം സമീപ കാലങ്ങളിൽ കുറഞ്ഞു വരികയാണ്. ഇത് പരിഹരിക്കാനാണ് ചൈന പുതിയ നീക്കം നടത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button