COVID 19Latest NewsNewsSaudi ArabiaGulf

സൗദിയില്‍ നാളെ മുതല്‍ ഇന്ത്യന്‍ സ്‌കൂളുകള്‍ തുറക്കും : അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ജിദ്ദ : സൗദി അറേബ്യായിൽ തിങ്കളാഴ്ച്ച മുതല്‍ ഇന്ത്യന്‍ സ്‌കൂളുകള്‍ തുറക്കും. കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ൽ അ​ട​ച്ചി​ടേ​ണ്ടി​വ​ന്ന സ്കൂളുകള്‍ 18 മാ​സ​ത്തെ ഇ​ട​വേ​ള​ക്ക് ശേ​ഷ​മാ​ണ് തുറക്കുന്നത്. ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ കീ​ഴി​ൽ രാ​ജ്യ​ത്ത്​ 10 ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ്കൂളുകളാണ് പ്രവര്‍ത്തിക്കുന്നത്.

Read Also : ഓസ്‌ട്രേലിയയിൽ ഇന്ത്യൻ വിദ്യാർത്ഥികൾ നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കണം : സംയുക്ത സമ്മേളനത്തിൽ ആവശ്യവുമായി ഇന്ത്യ  

കോവിഡ് വാക്‌സിന്‍റെ രണ്ട് ഡോസുകളും സ്വീകരിച്ച വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണ് പ്രവേശനം ലഭിക്കുക. മറ്റുള്ള കുട്ടികള്‍ക്ക് നിലവിലെ ഓണ്‍ലൈന്‍ ക്ലാസില്‍ തുടരാവുന്നതാണ്. സ്കൂളില്‍ വരുന്ന കുട്ടികള്‍ നേരിട്ടുള്ള ക്ലാസില്‍ വരുന്നതിന് വിരോധമില്ലെന്ന് കാണിക്കുന്ന രക്ഷിതാക്കളുടെ സമ്മതപത്രവും, രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചതിന്‍റെ സര്‍ട്ടിഫിക്കറ്റിന്‍റെ കോപ്പിയും അധികൃതര്‍ക്ക് സമര്‍പ്പിക്കേണ്ടതാണ്.

സെ​പ്​​റ്റം​ബ​ർ 13ന് ​രാ​വി​ലെ 7.45ന് 12ാം ​ക്ലാ​സ്​ ​ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കും. ഉ​ച്ചയ്ക്ക് 12.45വ​രെ​യാ​ണ് ഇവര്‍ക്ക് ക്ലാ​സ് നടക്കുക. 13ാം തീ​യ​തി 11ാം ക്ലാ​സ്​ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button