News

ബാങ്ക് അക്കൗണ്ടിലെ പണം സുരക്ഷിതമാക്കാന്‍ ചില മുന്‍കരുതലുകള്‍

*ഒരു ബാങ്കും നിങ്ങളുടെ പേഴ്സണല്‍ വിവരങ്ങളോ ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് വിവരങ്ങളോ ഇ-മെയിലായോ ഫോണ്‍ മുഖാന്തരമോ ആവശ്യപ്പെടാറില്ല . ഇതിനാല്‍ ഇത്തരം കോളുകളോ മെയിലുകളോ വന്നാൽ മറുപടി നൽകരുത്.

*പിന്‍ നമ്പര്‍ ഇടയ്ക്കിടെ പുതുക്കുന്നത് നല്ലതാണ്. കൂടാതെ മറ്റാര്‍ക്കും കാര്‍ഡ് ഉപയോഗിക്കാന്‍ നല്‍കരുത്. കാര്‍ഡിന്റെ പിന്‍ നമ്പര്‍, സിവിവി എന്നിവ ഒരു സ്ഥലത്തും എഴുതിവെക്കരുത്.

*ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്തുമ്പോള്‍ വണ്‍ടൈം പാസ്‌വേഡ് ലഭിക്കാറുണ്ട്. ഇത് മറ്റാര്‍ക്കും നല്‍കരുത്.

*ബാങ്കിന്റെ കസ്റ്റമര്‍ കെയര്‍ നമ്പര്‍ എപ്പോഴും കൈവശമുണ്ടായിരിക്കണം.

*ട്രാന്‍സാക്ഷന്‍ എസ്എംഎസ് എപ്പോഴും പരിശോധിക്കണം.

*നിങ്ങള്‍ നടത്തുന്ന ഓരോ ഇടപാടിനും എസ്എംഎസ് അല്ലെങ്കില്‍ ഇ-മെയില്‍ അറിയിപ്പ് ലഭിക്കുന്നെന്ന് ഉറപ്പുവരുത്തണം. ഇതിനായി ഫോൺ നമ്പറും മെയിൽ ഐഡിയും ബാങ്കുമായി ബന്ധിപ്പിക്കണം. നിങ്ങള്‍ ബാങ്കുമായി ബന്ധപ്പെടുത്തിയിട്ടുള്ള ഫോണ്‍ നമ്പര്‍/ഇ-മെയില്‍ ഐഡിയിൽ മാറ്റമുണ്ടായാൽ അത് ബാങ്കിൽ അറിയിക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button