KeralaNews

തച്ചങ്കരിയെ പ്രശംസിച്ച്‌ ഫാന്‍സിന്‍റെ ഫ്ലക്സ് ബോര്‍ഡുകള്‍;ഫാന്‍സ്‌ ആരാണെന്നറിയാതെ നാട്ടുകാര്‍

ചങ്ങനാശ്ശേരി: ഗതാഗത വകുപ്പില്‍ ജന്മദിനാഘോഷം മധുരം നല്‍കി ആഘോഷിച്ചതിന് വിവാദത്തിലായ ടോമിന്‍ ജെ തച്ചങ്കരി യെ അനുകൂലിച്ച്‌ കോട്ടയം ചങ്ങനാശ്ശേരിയില്‍ ഫ്ലക്സ് ബോര്‍ഡുകള്‍.കഴിവുള്ളവ‍‍ര്‍ എന്നും ശ്രദ്ധിക്കപ്പെടും. ആര് തളച്ചിട്ടാലും തളരില്ല. വര്‍ദ്ധിത വീര്യത്തോടെ പ്രവര്‍ത്തിക്കുന്ന ടോമിന്‍ ജെ തച്ചങ്കരിക്ക് ആശംസകളെന്ന വാക്യങ്ങളോടെയാണ് ഫ്ലക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നത്.

തച്ചങ്കരി ഫാന്‍സിന്റെ പേരില്‍ ചങ്ങനാശ്ശേരിയിലെ കവലകളിലും പാറേപ്പള്ളിക്ക് മുന്നിലുമാണ് ഫ്ലക്സ് ബോര്‍ഡുകള്‍ വച്ചിരിക്കുന്നത്.ബോര്‍ഡുകളില്‍ പക്ഷെ പേരില്ലാത്തതിനാല്‍ ആരാണ് വച്ചതെന്ന് നാട്ടുകാര്‍ക്ക് അറിയില്ല.. തച്ചങ്കരി ഫാന്‍സ്‌ എന്നാണ് ഫ്ലെക്സില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.എന്തായാലും രായ്ക്ക് രായ്മാനം നഗരത്തില്‍ നിരന്ന തച്ചങ്കരി ഫ്ലക്സുകള്‍ കണ്ട് അന്തം വിട്ട് നില്‍ക്കുകയാണ് ചങ്ങനാശ്ശേരിക്കാര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button