KeralaNews

ബാബുവിന്റെ വീട്ടിലെ റെയ്ഡ് : പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍

കൊച്ചി:മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ കെ ബാബുവിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. റിയല്‍ എസ്റ്റേറ്റ് വ്യാപാരികളുമായി ബാബുവിന് വഴിവിട്ട ബന്ധമുണ്ടെന്ന് എഫ്.ഐ.ആറിൽ പറയുന്നു.മന്ത്രിയായിരിക്കെ ബിനാമികള്‍ വഴി റിയല്‍ എസ്റ്റേറ്റ് ബിസിനസ് നടത്തി. അധികാരദുര്‍വിനിയോഗം നടത്തി സ്വത്ത് സമ്പാദിച്ചു. റോയല്‍ ബേക്കേഴ്‌സ് എന്ന ബേക്കറി ശൃംഖലയുമായി വഴിവിട്ട ബന്ധമുണ്ട്. തമിഴ്‌നാട്ടിലെ തേനിയില്‍ 120 ഏക്കര്‍ ഭൂമി വാങ്ങി. പോളക്കുളം റെനെ മെഡിസിറ്റിയില്‍ പങ്കാളിത്തമുണ്ട് തുടങ്ങിയവയാണ് എഫ്.ഐ.ആറിലെ ബാബുവിനെതിരെയുള്ള ആരോപണങ്ങള്‍.

ബാബുറാം, ടി.ഡി ശ്രീകുമാര്‍ എന്നിവര്‍ ബാബുവിന്റെ ബിനാമികളാണെന്നും . ഇവരുമായി ബിനാമി ഇടപാടുകളിലൂടെ വന്‍ തോതില്‍ സ്വത്ത് സമ്പാദിച്ചുവെന്നും . മകളുടെ ഭര്‍ത്താവിന്റെ അച്ഛന്റെ പേരില്‍ 45 ലക്ഷത്തിന്റെ ബെന്‍സ് കാര്‍ വാങ്ങി. എന്നാല്‍ ബാര്‍കോഴ ആരോപണം വന്നപ്പോള്‍ ഈ കാര്‍ വിറ്റുവെന്നും എഫ്.ഐ.ആറില്‍ പറയുന്നു.മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച എഫ്.ഐ.ആറിലാണ് ബാബുവിനെതിരെ ഗുരുതര ആരോപണങ്ങളുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button