KeralaNews

ബാബുവിന്‍റെ ബിനാമി ബാബുറാമിന്‍റെ കോടികള്‍ കൊണ്ടുള്ള കള്ളക്കളികള്‍ പൊളിയുന്നു!

തൊടുപുഴ: മുൻ മന്ത്രി കെ.ബാബുവിന്റെ ബിനാമി എന്നു വിജിലൻസ് ആരോപിക്കുന്ന ബാബുറാമിനു മരടിലും തൃപ്പൂണിത്തുറയിലുമായി 15 കോടി രൂപയോളം വിലമതിക്കുന്ന ആറേക്കർ ഭൂമിയുണ്ടെന്ന് അന്വേഷണ സംഘം.മരടിൽ മാത്രം കോടികൾ വിലമതിക്കുന്ന രണ്ടേക്കറോളം ഭൂമിയുണ്ടെന്നാണു വിജിലൻസ് രേഖകൾ. 22 ഭൂമി ഇടപാടുകളാണു മരടിൽ മാത്രമുള്ളത്. തൃപ്പൂണിത്തുറയിൽ 14 ഇടങ്ങളിലും ഭരണിക്കാവിൽ ഒന്നും കരിയിലകുളങ്ങരയിൽ രണ്ടിടങ്ങളിലുമായി 425 സെന്റ് ഭൂമിയുമുണ്ട്. മരടിൽ മൂന്നര കോടി വിലമതിക്കുന്ന ഭൂമിയാണ് ഏറ്റവും വിലകൂടിയ സ്വത്ത്. കെ.ബാബു മന്ത്രിയായിരിക്കെ 27 ഭൂമിയിടപാടുകളാണു ബാബുറാം നടത്തിയതെന്നും വിജിലൻസ് കോടതിയിൽ ചൂണ്ടിക്കാട്ടുകയുണ്ടായി.ആകെ 41 ഭൂമിയിടപാടുകളുടെ രേഖയാണു വിജിലൻസ് സംഘം ബാബുറാമിന്റേതായി കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്.ഇതിലൊരെണ്ണം ബാബുറാമിന്റെ ഭാര്യയുടെ പേരിലാണ്.

കെ.ബാബുവിന്റെ മൂത്ത മകളുടെയും ഭർത്താവിന്റെയും പേരിൽ തൊടുപുഴയിലെ ഇന്ത്യൻ ഓവർസീസ് ബാങ്കിലുള്ള ലോക്കറിൽ 39 പവൻ സ്വർണാഭരണങ്ങൾ കണ്ടെത്തി. സ്വർണാഭരണങ്ങൾ പരിശോധനയ്ക്കു ശേഷം ലോക്കറിൽ തന്നെ വച്ചു സീൽ ചെയ്തു .കെ.ബാബുവിന്റെ പേരിൽ തൃപ്പൂണിത്തുറയിലെ ബാങ്കിലുള്ള ലോക്കറും ഇളയ മകളുടെ പേരിൽ വെണ്ണലയിലെ ബാങ്കിലുള്ള ലോക്കറും ഇന്നു പരിശോധിച്ചേക്കും.
ബാബുവിന്റെയും മക്കളുടെയും വീടുകളിലും ബിനാമികൾ എന്ന് സംശയിക്കുന്നവരുടെ വീടുകളിലും നടത്തിയ പരിശോധനയിൽ പിടിച്ചെടുത്ത 246 രേഖകൾ ഇന്നലെ വിജിലൻസ് കോടതിയിൽ ഹാജരാക്കി.ആദ്യ ദിവസത്തെ വിജിലൻസ് പരിശോധനയിൽ ലഭിച്ച രേഖകളും മറ്റുമാണ് ഇന്നലെ വീണ്ടും മൂവാറ്റുപുഴ കോടതിയിൽ ഹാജരാക്കിയത്. തുടർന്നുള്ള ദിവസങ്ങളിൽ നടന്ന പരിശോധനയിൽ ലഭിച്ച രേഖകൾ ഇന്നു ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button