NewsLife Style

യൗവനം നിലനിർത്താം ഇവയിലൂടെ

ജനനമുണ്ടെങ്കിൽ മരണമുണ്ടെന്ന് പറയുന്നതുപോലെയാണ് വാർദ്ധക്യത്തിന്റെ കാര്യവും.വർദ്ധക്യത്തിലേക്ക് കടക്കാത്തതായി ആരും തന്നെ ഉണ്ടാകില്ല.എന്നാൽ വാർദ്ധക്യം എല്ലാവരും ആസ്വദിക്കണമെന്നില്ല.എല്ലാവരും ചെറുപ്പമായി ഇരിക്കാനാണ് ആഗ്രഹിക്കുന്നത്.എന്നാല്‍ അകാല വാര്‍ദ്ധക്യത്തെ തുരത്തി എപ്പോഴും ചെറുപ്പമായിരിക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണ രീതികള്‍ ഉണ്ട്. വാർദ്ധക്യത്തെ ഒരു പരിധിവരെ അകറ്റി നിർത്താൻ ഈ ഭക്ഷണ രീതികൾക്ക് സാധിക്കുന്നതാണ്.

എപ്പോഴും ബദാം തന്നെയാണ് മുന്നില്‍. ആരോഗ്യത്തിനും സൗന്ദര്യത്തിനുമെല്ലാം  ബദാം ഉത്തമമാണ്. ബദാമില്‍ ധാരാളം ആന്റി ഓക്‌സിഡന്റുകള്‍, വിറ്റാമിന്‍ ഇ, സിങ്ക്, അയേണ്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം അകാല വാര്‍ദ്ധക്യത്തെയും പുറത്ത് നിര്‍ത്തും.കോശങ്ങള്‍ക്ക് പ്രായമേറുന്നത് തടയുന്നതിന് ഡാര്‍ക്ക് ചോക്ലേറ്റ് ഉത്തമമാണ്. റെസ്വെരാട്രോള്‍ എന്ന ആന്റി ഓക്‌സിഡന്റ് ആണ് ഡാര്‍ക്ക് ചോക്ലേറ്റില്‍ ഉള്ളത്.അകാല വാര്‍ദ്ധക്യത്തിന് തടസ്സം നില്‍ക്കുന്ന മറ്റൊരു ഭക്ഷണമാണ് പച്ചമുന്തിരി. ഇതും കോശങ്ങള്‍ക്ക് പ്രായമാകാതെ സഹായിക്കുന്നു. ആന്റി ഏക്‌സിഡന്റ് തന്നെയാണ് ഇവിടേയും സഹായിക്കുന്നത്.ഒമേഗ 3 ഫാറ്റി ആസിഡിനാല്‍ സമ്പുഷ്ടമാണ് കസ്‌കസ. ഇതില്‍ കാല്‍സ്യം, ധാതുക്കള്‍ തുടങ്ങിയവയും ധാരാളം അടങ്ങിയിട്ടുണ്ട്. അത് തന്നെയാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകതയും.കടല്‍ വിഭവങ്ങള്‍ ധാരാളം കഴിയ്ക്കുന്നത് അകാല വാര്‍ദ്ധക്യത്തെ ഇല്ലാതാക്കുന്ന ഒന്നാണ്. ഇതില്‍ സിങ്ക്, സെലേനിയം, വിറ്റാമിന്‍ ഡി എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്.ചീര എന്തുകൊണ്ടും ആരോഗ്യത്തെ സഹായിക്കുന്ന ഒന്നാണ്. ഇതോടൊപ്പം പ്രായാധിക്യത്തേയും തടുക്കുന്നു. വിറ്റാമിന്‍ സി, വിറ്റാമിന്‍ എ, ആന്റി ഓക്‌സിഡന്റുകളുടെ കലവറ കൂടിയാണ് ചീര.

shortlink

Related Articles

Post Your Comments

Related Articles


Back to top button