Kerala

പി.എസ്.സി. റാങ്ക് ലിസ്റ്റ് റദ്ദാക്കല്‍ : യുവമോര്‍ച്ചയുടെ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം

തിരുവനന്തപുരംസംസ്ഥാന സര്‍ക്കാര്‍ റദ്ദാക്കാന്‍ പോകുന്ന 160-ലധികം റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടിനല്‍കി ഉടന്‍ നിയമനം നടത്തണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഘം. പോലീസും യുവമോര്‍ച്ച പ്രവര്‍ത്തകരും തമ്മില്‍ അരമണിക്കൂറോളം സംഘര്‍ഷമുണ്ടായി. യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്കുനേരെ പോലീസ് രണ്ടുവട്ടം ജലപീരങ്കി പ്രയോഗിച്ചു. തുടര്‍ന്ന് എം.ജി. റോഡ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ഉപരോധിച്ചു. ഉപരോധം യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ആര്‍.എസ്. രാജീവ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സര്‍ക്കാര്‍ യുവജനദ്രോഹ നടപടികളുമായിട്ടാണ് മുന്നോട്ടുപോകുന്നതെന്നും കേരളത്തില്‍ അപ്രഖ്യാപിത നിയമനനിരോധനമാണ് നിലനില്‍ക്കുന്നതെന്നും രാജീവ് ആരോപിച്ചു.

നെഴ്സ്സുമാരുടെ ഡി.എച്ച്.എസ്., ഡി.എം.ഒ. എന്നീ റാങ്ക് ലിസ്റ്റുകള്‍ നില്‍ക്കുമ്പോള്‍ 7 ദിവസമായി നിരാഹാരം അനുഷ്ഠിക്കുന്ന നെഴ്‌സുമാരുടെ സമരത്തിനോട് സര്‍ക്കാര്‍ കാട്ടുന്നത് വെല്ലുവിളിയാണ്. റാങ്ക് ലിസ്റ്റ് റദ്ദാക്കുവാനുള്ള തീരുമാനം പിന്‍വലിക്കാത്തപക്ഷം റാങ്ക് ഹോള്‍ഡേഴ്‌സുമായി ചേര്‍ന്നുകൊണ്ട് സമാനതകളില്ലാത്ത യുവജന പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്നും പറഞ്ഞു. പിന്‍വാതില്‍ നിയമനങ്ങള്‍ അവസാനിപ്പിച്ച് റാങ്ക് ലിസ്റ്റില്‍ ഇടംനേടിയ മുഴുവന്‍പേര്‍ക്കും ഉടന്‍ നിയമനം നല്‍കണമെന്നും ആവശ്യപ്പെട്ടു.

യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ജെ.ആര്‍. അനുരാജ് അദ്ധ്യക്ഷത വഹിച്ചു. യുവമോര്‍ച്ച സംസ്ഥാന ട്രഷറര്‍ ആര്‍.എസ്. സമ്പത്ത്, സംസ്ഥാന സമിതി അംഗങ്ങളായ മണവാരി രതീഷ്, അഡ്വ. രഞ്ജിത്ത് ചന്ദ്രന്‍, രാകേന്ദു, അശ്വതി, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ സി.എസ്. ചന്ദ്രകിരണ്‍, പൂങ്കുളം സതീഷ് എന്നിവര്‍ സംസാരിച്ചു. രക്തസാക്ഷി മണ്ഡപത്തുനിന്നും ആരംഭിച്ച മാര്‍ച്ചിന് ജില്ലാ ഭാരവാഹികളായ ബി.ജി. വിഷ്ണു, എം.എ. ഉണ്ണികണ്ണന്‍, പ്രശാന്ത്, അഞ്ജു പത്മകുമാര്‍, വിഷ്ണുദേവ്, നന്ദു എസ്. നായര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button