NewsGulf

വരും ദിവസങ്ങളിൽ യുഎഇയിലെ കാലാവസ്ഥയെക്കുറിച്ച് മുന്നറിയിപ്പിങ്ങനെ

യുഎഇയിൽ തിങ്കളാഴ്ച വരെ മഴ തുടരുമെന്ന് കാലാവസ്ഥാ പ്രവചനം. റോഡുകളിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ നഗരസഭാ ജീവനക്കാര്‍ വെള്ളം പമ്പ് ചെയ്ത് കളയുകയാണ്. കുവൈത്തിലും ഖത്തറിലും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. പലയിടത്തും വാഹനങ്ങള്‍ വെള്ളത്തിനടിയിലായി.തിങ്കളാഴ്ച വരെ മഴയും മൂടിക്കെട്ടിയ അന്തരീക്ഷവും തുടരുമെന്നാണ് മുന്നറിയിപ്പ്.

ദൂരക്കാഴ്ച കുറയുന്നതിനാല്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി. വേഗത കുറച്ച് വാഹനമോടിക്കണമെന്നും വാഹനങ്ങള്‍ തമ്മില്‍ സുരക്ഷിത അകലമുണ്ടായിരിക്കണമെന്നും നിര്‍ദേശമുണ്ട് . ഗള്‍ഫില്‍ നിന്നുള്ള വിമാന സര്‍വീസുകളെയും മഴ കാര്യമായി ബാധിച്ചിട്ടുണ്ട്. ദുബായിലേക്കും തിരിച്ചുമുള്ള പല സർവീസുകളും റദ്ദാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button