CinemaLatest NewsMovie SongsBollywoodNewsEntertainment

സല്‍മാന്റെയും ഷാരൂഖിന്റെയും ‘അമ്മ’ അന്തരിച്ചു

ബോളിവുഡിലെ സൂപ്പര്‍ താരങ്ങളായ സല്‍മാന്‍ ഖാന്‍, ഷാരൂഖ് ഖാന്‍ എന്നിവരുടെ അമ്മവേഷങ്ങളില്‍ തിളങ്ങിയ നടി റീമ ലാഗു അന്തരിച്ചു. 58 വയസ്സായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. ബുധനാഴ്ച രാത്രി നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

1970-80 കളില്‍ ഹിന്ദി, മറാത്തി സിനിമകളിലൂടെയാണ് റീമ കരിയര്‍ തുടങ്ങിയത്. എന്നാല്‍ അമ്മ വേഷങ്ങളിലാണ് അവര്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. മേനെ പ്യാര്‍ കിയാ, ഹം ആപ്കെ ഹെ കോന്‍, കുച്ച്‌ കുച്ച്‌ ഹോത്താ ഹെ, ഹം സാത്ത് സാത്ത് ഹെ, കല്‍ ഹോ നാ ഹോ തുടങ്ങിയ ചിത്രങ്ങള്‍ ശ്രദ്ധേയം. നാലു തവണ മികച്ച രണ്ടാമത്തെ നടിക്കുള്ള ഫിലിം ഫെയര്‍ പുരസ്കാരം റീമ നേടിയിട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button