Latest NewsNewsGulf

എട്ടു വയസുകാരൻ ദുബായ് പൊലീസിൽ

ദുബായ്: പോലീസാകുക എന്നത് അബ്ദു അലി ഇസ്സാ അൽ ബലൂഷി എന്ന എട്ടു വയസുകാരന്റെ ജീവിതാഭിലാഷമായിരുന്നു. മകന്റെ അടക്കാനാകാത്ത ആഗ്രഹം കണ്ട് അബ്ദു അലി ഇസ്സായുടെ പിതാവ് ട്വിറ്ററിൽ ഒരു വീഡിയോ പോസ്റ്റ് ചെയ്യുകയുണ്ടായി. ഇതു കണ്ട ദുബായ് പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ അബ്ദുല്ല ഖലീഫ അൽ മർറി, അബ്ദു അലി ഇസ്സായെ ഒാഫിസിലേയ്ക്ക് വിളിച്ചു വരുത്തി.

പിന്നീട് കുട്ടിയുടെ അളവെടുപ്പിച്ച് ഒരു യൂണിഫോം തയ്യാറാക്കിക്കുകയും അബ്ദുവിനെ ധരിപ്പിക്കുകയും ചെയ്‌തു. ദുബായ് പൊലീസ് സോഷ്യൽ മീഡിയ വിഭാഗം ഡയറക്ടറും ഹാപ്പിനസ് ആൻഡ് പോസിറ്റിവിറ്റി കൗൺസിൽ അംഗവുമായ അംന അൽ ബന്നയും ഇതിൽ പങ്കാളികളായി. റാസൽഖൈമയിലെ സ്കൂളിൽ നാലാം തരം വിദ്യാർഥിയാണ് അബ്ദു.

shortlink

Related Articles

Post Your Comments

Related Articles


Back to top button