Latest NewsNewsGulf

പൊലീസ് യൂണിഫോം അണിഞ്ഞ് ഏഴുവയസുകാരൻ ഗതാഗതം നിയന്ത്രിച്ചത് ഒരു മണിക്കൂർ

റാസൽഖൈമ: പൊലീസ് യൂണിഫോം അണിഞ്ഞ് ഏഴുവയസുകാരൻ ഗതാഗതം നിയന്ത്രിച്ചത് ഒരു മണിക്കൂർ. പൊലീസ് യൂണിഫോമണിയുകയെന്ന അബ്ദുല്ല ഹമദ് അൽകുത്ബി എന്ന രണ്ടാംക്ലാസുകാരന്റെ ആഗ്രഹമാണ് കഴിഞ്ഞ ദിവസം സഫലമായത്. സ്കൂൾ കുട്ടികളുടെ സുരക്ഷ, ഗതാഗത നിയന്ത്രണം, ഡ്രൈവര്‍മാർക്കുള്ള നിർദേശങ്ങൾ എന്നിവയെല്ലാം ട്രാഫിക് പോലിസ് ഉദ്യോഗസ്ഥരിൽ നിന്ന് ചോദിച്ചറിഞ്ഞ ശേഷമാണ് അബ്ദുല്ല ഈ ചുമതല ഏറ്റെടുത്തത്.

ത്മാന്‍ ബിൻ അബി പ്രൈവറ്റ് സ്കൂളിൽ വിദ്യാർത്ഥികൾക്കായി പൊലീസ് സംഘടിപ്പിച്ച ബോധവൽക്കരണപരിപാടിയിലും അബ്ദുല്ല പങ്കെടുക്കുകയുണ്ടായി. അബ്ദുല്ലയുടെ പ്രത്യേക അപേക്ഷ പരിഗണിച്ചാണ് ഗതാഗത നിയന്ത്രണത്തിനായി അവസരമൊരുക്കിയതെന്നും അബ്ദുല്ല ഹമദ് അൽകുത്ബിയ്ക്ക് ഭാവിയിൽ പൊലീസ് സർവീസിൽ തന്നെ ജോലി ലഭിക്കട്ടെയെന്ന് ആശംസിക്കുന്നതായും റാസൽ ഖൈമ പൊലീസ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് സയിദ് അൽ ഹുമൈദി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button