Latest NewsNewsIndia

ഹാള്‍ടിക്കറ്റില്‍ വിദ്യാര്‍ഥിയുടെ ചിത്രത്തിന് പകരം ഗണപതി

ബീഹാര്‍: ബീഹാര്‍ സര്‍വകാലാശാല നല്‍കിയ ഹാള്‍ടിക്കറ്റില്‍ വിദ്യാര്‍ഥിയുടെ ചിത്രത്തിന് പകരം ഗണപതിയുടെ ചിത്രം. മിഥില സര്‍വകലാശാലയിലെ ബികോം പാര്‍ട്ട് വണ്‍ പരീക്ഷ എഴുതുന്ന വിദ്യാര്‍ഥിയുടെ ഹാള്‍ടിക്കറ്റിലാണ് ഗണപതിയുടെ ഫോട്ടോ ഇടംപിടിച്ചത്. വിദ്യാര്‍ഥിയുടെ ഫോട്ടോയുടെ സ്ഥാനത്ത് ഗണപതിയുടെ ചിത്രം പതിച്ചതിനൊപ്പം തന്നെ വിദ്യാര്‍ഥി ഒപ്പിടേണ്ട സ്ഥലത്ത് ഗണപതിയുടെ ഒപ്പും സര്‍വകലാശാല ഇട്ടു.

എന്നാല്‍ ചിത്രം മാറിയത് സര്‍വകലാശാലയുടെ ഭാഗത്ത് നിന്നുമുള്ള പിഴവ് കൊണ്ടല്ലെന്നും വിദ്യാര്‍ഥിയുടെ വിവരങ്ങള്‍ അപ്ലോഡ് ചെയ്ത കമ്പ്യൂട്ടര്‍ കഫേയ്ക്ക് അബദ്ധം സംഭവിച്ചതാണെന്നുമാണ് സര്‍വകലാശാല അധികൃതര്‍ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button