Latest NewsNewsFootballSports

ഘാന ക്വാര്‍ട്ടറില്‍

മുംബൈ: ഫിഫ അണ്ടര്‍ 17 ലോകകപ്പ് ക്വാര്‍ട്ടര്‍ പോരാട്ടത്തിനു ഘാന യോഗ്യത നേടി. നൈജറിനെ തോല്‍പ്പിച്ചാണ് ഘാന ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. നൈജറിനെ രണ്ടു ഗോളുകള്‍ക്കാണ് നിര്‍ണായക മത്സരത്തില്‍ ഘാന തോല്‍പ്പിച്ചത്.

തുടക്കം മുതല്‍ പ്രതിരോധമായിരുന്നു നൈജര്‍ സ്വീകരിച്ചത്. പക്ഷേ ഇതു കൊണ്ട് ഘാനയെ തോല്‍പ്പിക്കാന്‍ സാധിച്ചില്ല. ഇഞ്ചുറി ടൈമില്‍ ലഭിച്ച പെനാല്‍റ്റിയില്‍ ആദ്യ ഗോള്‍ ഘാന സ്വന്തമാക്കി. 90ാം മിനിറ്റില്‍ റിച്ചാര്‍ഡോ ഡാന്‍സാ ഘാനയുടെ വിജയം ഉറപ്പിച്ചു. മത്സരത്തില്‍ പല അവസരങ്ങളും നൈജറിനു കിട്ടിയിരുന്നു പക്ഷേ പ്രയോജനപ്പെടുത്താന്‍ സാധിച്ചില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button