KeralaLatest NewsNews

വയനാട് യാത്ര നടത്തുന്നവരുടെ ശ്രദ്ധയ്ക്കു സുപ്രധാന തീരുമാനവുമായി അധികൃതർ

കോ​ഴി​ക്കോ​ട്: വയനാട് യാത്ര നടത്തുന്നവർ നാളെ മുത​ൽ ചു​ര​ത്തി​ൽ വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തുന്നത് നിരോധിച്ചു. ഇവിടെ അനവധി ആളുകൾ വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തുന്ന പതിവുണ്ടായിരുന്നു. പലരും ഇതിന്റെ മറവില്‍ മാ​ലി​ന്യ​ങ്ങ​ൾ നി​ക്ഷേ​പിക്കാനായി തുടങ്ങിയതോടെ കടുത്ത പ്രശ്നങ്ങളാണ് അനുഭവപ്പെടുന്നത്. ഇതേ തുടർന്നാണ് വയനാട് ചു​ര​ത്തി​ൽ വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തുന്നത് നിരോധിക്കാനുള്ള സുപ്രധാന തീരുമാനവുമായി അധികൃതർ രംഗത്തു വന്നത്.

ഇതു നടപ്പാക്കുന്നതോടെ വാ​ഹ​ന​ങ്ങ​ൾ ഇനി മുതൽ വൈ​ത്തി​രി ഭാ​ഗ​ത്തു വേണം പാർ​ക്ക് ചെയാനായിട്ടു എന്നും അധികൃതർ വ്യക്തമാക്കി. തീരുമാനം നടപ്പാക്കുന്നതോടെ ചുരത്തിലെ യാത്ര എളുപ്പമായി മാറുമെന്നാണ് പ്രതീക്ഷ.

ഇതിനു പുറമെ വാ​ഹ​ന​ങ്ങ​ൾ ല​ക്കി​ടി​യി​ൽ നി​ർ​ത്തുന്നത് സൗകര്യം ഒരുക്കും. ഇവിടെ വാഹനം നിർ​ത്തിയ ശേഷം സഞ്ചാരികൾ വ്യൂ​പോ​യി​ന്‍റിലേ​ക്ക് നടന്നു പോകാനുള്ള ക്രമീകരണം ചെയും. ഇതു വഴി അ​മി​ത​ഭാ​രവുമായി വരുന്ന വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രേ നടപടിയുണ്ടാകും.വയനാട്, കോഴിക്കോട് ജില്ലകളിലെ ക​ള​ക്ട​ർ​മാ​രും ജ​ന​പ്ര​തി​നി​ധി​ക​ളും മറ്റു ചേർന്നു നടത്തിയ ചർച്ചയിലാണ് ഈ തീരുമാനം എടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button