Latest NewsNewsGulf

വിദേശവനിതയുടെ മറന്നുവെച്ച ലക്ഷങ്ങള്‍ വിലപിടിപ്പുള്ള വാച്ച് ലണ്ടനിലെത്തിച്ച് ദുബായി പൊലീസ്

ദുബായ് : വിദേശവനിതയുടെ മറന്നുവെച്ച ലക്ഷങ്ങള്‍ വിലപിടിപ്പുള്ള വാച്ച് ലണ്ടനിലെത്തിച്ച് ദുബായി പൊലീസ് . ദുബായില്‍ വിദേശ സഞ്ചാരത്തിനെത്തിയ ബ്രിട്ടീഷ് വനിതയുടെ ഒരു ലക്ഷം ദിര്‍ഹത്തിന് മുകളില്‍ വിലയുള്ള വാച്ചാണ് ഹോട്ടല്‍ മുറിയില്‍ അവര്‍ മറന്നുവെച്ചത്. അവര്‍ മുറി വിട്ട് പോയതിനു ശേഷം മുറി വൃത്തിയാക്കാനെത്തിയ ജോലിക്കാരാണ് ലക്ഷ്വറി വാച്ച് കണ്ടത്. ഉടന്‍ ദുബായ് പൊലീസില്‍ വാച്ച് ഏല്‍പ്പിക്കുകയായിരുന്നു.

തുടര്‍ന്ന് പൊലീസ് അവരെ ടെലിഫോണില്‍ ബന്ധപ്പെടുകയും നഷ്ടപ്പെട്ട വാച്ച് ഇവിടെ സൂക്ഷിച്ചിട്ടുണ്ടെന്ന് അറിയിക്കുകയും ചെയ്തു. ദുബായില്‍ വരുമ്പോള്‍ അത് തീര്‍ച്ചയായും കൊണ്ടുപോകാമെന്ന് അവര്‍ പൊലീസിന് ഉറപ്പു കൊടുക്കുകയും ചെയ്തു. എന്നാല്‍ 9 മാസം കഴിഞ്ഞിട്ടും അവര്‍ക്ക് ദുബായില്‍ എത്തിച്ചേരാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് ദുബായ് പൊലീസ് ആ വാച്ച് ലണ്ടനില്‍ എത്തിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button