Latest NewsFootball

സാഫ് കപ്പ്: പാകിസ്താനെ വീഴ്ത്തി ഇന്ത്യ ഫൈനലിൽ

രണ്ട് ഗോളുകൾ നേടിയ മൺവീർ സിങ്ങാണ് ഇന്ത്യയുടെ വിജയശില്പി

ധാക്ക: സാഫ് കപ്പിന്റെ സെമിഫൈനലിൽ ചിരവൈരികളുടെ പോരാട്ടത്തിൽ പാകിസ്ഥാനെ വീഴ്ത്തി ഇന്ത്യ ഫൈനലിലെത്തി. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് പാകിസ്താനെ ഇന്ത്യ നാട്ടിലേക്ക് മടക്കിയത്. രണ്ട് ഗോളുകൾ നേടിയ മൺവീർ സിങ്ങാണ് ഇന്ത്യയുടെ വിജയശില്പി.

Also Read: സച്ചിനെതിരെ ആരോപണവുമായി രംഗത്തെത്തിയ ശ്രീ റെഡ്ഡിയ്ക്ക് മലയാളികളുടെ പൊങ്കാല

നേരത്തെ ഗ്രൂപ്പ് ബിയിലെ രണ്ട് മത്സരങ്ങളും ജയിച്ച്‌ ഗ്രൂപ്പ് ചാമ്പ്യന്മാരായ ഇന്ത്യ സെമിയിലേക്ക് എത്തിയത്. നേപ്പാളിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ച മാല്‍ഡീവ്സ് ആണ് ഫൈനലില്‍ ഇന്ത്യയുടെ എതിരാളികള്‍. ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യ മാല്‍ഡീവ്സിനെ തോല്‍പ്പിച്ചിരുന്നു. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ അനായാസം ഫൈനൽ ജയിക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Tags

Post Your Comments

Related Articles


Close
Close