MenHealth & Fitness

പുരുഷന്മാരുടെ ശ്രദ്ധയ്ക്ക്; നിങ്ങള്‍ക്ക് വണ്ണം വയ്ക്കാന്‍ ഒരു എളുപ്പ വഴി

ദിവസവും കഴിക്കുന്ന ഭക്ഷണത്തില്‍ പാലും എത്തപ്പഴവും ഒക്കെ ഉള്‍പ്പെടുത്തിയാല്‍ അനായാസം വണ്ണംകൂട്ടാന്‍ സാധിക്കും

എത്രയൊക്കെ ഭക്ഷണം കഴിച്ചാലും തടിക്കാത്തതാണ് പല പുരുഷന്മാരേയും അലട്ടുന്ന പ്രധാന പ്രശ്നങ്ങള്‍. എത്രയൊക്കെ ഭക്ഷണം വാരിവലിച്ച് കഴിച്ചാലും ചില പുരുഷന്മാരും തടി വയ്ക്കാറില്ല. എന്നാല്‍ നിത്യജീവിതത്തില്‍ ഒന്ന് ശ്രദ്ധിച്ചാല്‍ കുറച്ചുനാളുകള്‍ കൊണ്ട് തന്നെ വണ്ണംവയ്ക്കുവാന്‍ സാധിക്കും. ദിവസവും കഴിക്കുന്ന ഭക്ഷണത്തില്‍ പാലും എത്തപ്പഴവും ഒക്കെ ഉള്‍പ്പെടുത്തിയാല്‍ അനായാസം വണ്ണംകൂട്ടാന്‍ സാധിക്കും.

പാല്‍ ധാരാളം കഴിക്കുന്നത് നല്ലതാണ്. ഇത് തടി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. പാലും മുട്ടയും ഒരു പോലെ കഴിക്കുന്നത് തടി കൂട്ടുന്നു. രാത്രി കിടക്കും മുന്‍പ് ഒരു ഗ്ലാസ്സ് പാല്‍ കുടിക്കാവുന്നതാണ്. ഇത് ആരോഗ്യത്തിനും സൗന്ദര്യത്തിനും ചര്‍മ്മത്തിനും എല്ലാം നല്ലതാണ്. ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. പുരുഷന്‍മാര്‍ സ്ഥിരമായി പാല്‍ കുടിക്കാന്‍ ശ്രദ്ധിക്കണം.

ഏത്തപ്പഴം നെയ്യില്‍ ചൂടാക്കി കഴിക്കുന്നതും തടി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ മുന്നിലാണ്. ഇത് ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നു. ഇതോടൊപ്പം പാലും കുടിക്കുന്നത് ശീലമാക്കുക. ഇതെല്ലാം ആരോഗ്യത്തിന് പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികളെ ഇല്ലാതാക്കി തടി വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. ഏത് വിധത്തിലുള്ള തടിയില്ലായ്മ പോലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഏത്തപ്പഴം.

തടി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ഉലുവ. എന്നാല്‍ ഉലുവ എങ്ങനെ കഴിക്കണം എന്നത് പലര്‍ക്കും അറിയില്ല. അതിനായി ഉലുവ വെള്ളത്തിലിട്ട് അടുത്ത ദിവസം രാവിലെ കഴിക്കുക. ഇത് കുറച്ച് ദിവസം സ്ഥിരമായി ചെയ്യുക. എത്ര തടിക്കാത്ത മനുഷ്യനും തടിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഉലുവ.

Tags

Post Your Comments

Related Articles


Close
Close