KeralaLatest News

എന്തുവന്നാലും യുവതികളെ കടത്തിവിടില്ലെന്ന് പ്രതിഷേധക്കാർ

ശബരിമല : ശബരിമല ദർശനത്തിനെത്തിയ യുവതികളെ എന്തുവന്നാലും സന്നിധാനത്തേക്ക് കടത്തിവിടില്ലെന്ന് പ്രതിഷേധക്കാർ. യുവതികൾ അപ്പാച്ചിമേട്ടിൽ എത്തിയപ്പോഴേക്കും ദർശനം കഴിഞ്ഞ് തിരിച്ചെത്തിയവരും അയ്യപ്പ കർമസമിതിയിലെ അംഗങ്ങളും യുവതികൾക്ക് നേരെ ഓടിയെത്തി പ്രതിഷേധം നടത്തുകയായിരുന്നു.

കനകദുര്‍ഗ്ഗ, അഡ്വ. ബിന്ദു എന്നീ യുവതികളാണ് അപ്പാച്ചിമേട്ടിൽ എത്തിയിരിക്കുന്നത്. എത്ര വലിയ പ്രതിഷേധം ഉണ്ടായാലും തങ്ങൾ പിൻന്മാറില്ലെന്ന് യുവതികൾ അറിയിച്ചു. സൂപ്രീം കോടതി വിധി നടപ്പാക്കാനാണ് തങ്ങൾ എത്തിയതെന്നും മുഖ്യമന്ത്രി വാക്ക് പാലിക്കണമെന്നും യുവതികൾ പറഞ്ഞു, തങ്ങൾ നിയമം നടപ്പാക്കാൻ വന്നവരാണ് നിയമ ലംഘനം നടത്തുന്ന പ്രതിഷേധക്കാരാണ് പിന്മാറേണ്ടതെന്നും അവർ പറഞ്ഞു.

യുവതികളുടെ സംരക്ഷത്തിനായി കൂടുതൽ പോലീസുകാരെ അപ്പാച്ചിമേട്ടിലേക്ക് കൊണ്ടുവരികയാണ്. നാമജപ പ്രതിഷേധം നടത്തുന്ന പ്രതിഷേധക്കാരുടെ ചുറ്റിലും പോലീസ് വലയം തീർത്തിരിക്കുകയാണ്.

shortlink

Related Articles

Post Your Comments


Back to top button