Latest NewsKerala

മലകയറിയ യുവതികള്‍ എവിടെ? അറിയില്ലെന്ന് പൊലീസ്

പത്തനംതിട്ട: ശബരിമല ദര്‍ശനം നടത്തിയ ബിന്ദുവും കനകദുര്‍ഗയും എവിടെയെന്ന് ആര്‍ക്കും അറിയില്ലെന്ന് റിപ്പോര്‍ട്ട്. ഇവര്‍ എവിടേക്ക് പോയെന്ന് അറിയില്ലെന്ന് പൊലീസ്. മഫ്തി പൊലീസിന്റെ സുരക്ഷയില്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയ യുവതികളെ പമ്പ വഴി പത്തനംതിട്ട പൊലീസ് എത്തിച്ചിരുന്നു. എന്നാല്‍ പിന്നീട് ഇവര്‍ എവിടേക്ക് പോയെന്ന് അറിയില്ലെന്നാണ് പൊലീസിന്റെ വിശദീകരണം. അതേസമയം സുരക്ഷ കണക്കിലെടുത്ത് ഇരുവരെയും പോലീസ് തന്നെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയെന്നാണ് സൂചന. ഇരുവരുടേയും വീടുകള്‍ക്ക് കനത്ത സുരക്ഷയും ഒരുക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button