Latest NewsInternational

ഇന്ത്യൻ ഡ്രോൺ വെടിവച്ചിട്ടെന്ന അവകാശ വാദവുമായി പാക്കിസ്ഥാൻ

സേന രഹസ്യ നിരീക്ഷണത്തിന് അതിർത്തിയിലേക്ക് പറത്തിയ ഡ്രോൺ വെടിവച്ചിട്ടെന്ന അവകാശ വാദവുമായി പാകിസ്ഥാൻ

ഇസ്ലമാബാദ്; ഇന്ത്യൻ സേന രഹസ്യ നിരീക്ഷണത്തിന് അതിർത്തിയിലേക്ക് പറത്തിയ ഡ്രോൺ വെടിവച്ചിട്ടെന്ന അവകാശ വാദവുമായി പാകിസ്ഥാൻ രം​ഗത്തെത്തി.

ഡ്രോൺ വെടിവച്ചിട്ടതായി അവകാശപ്പെട്ട് പാക് സേനയുടെ പബ്ലിക് റിലേഷൻസ ്ഡയറക്ടർ ജനറൽ മേജർ ആസിഫ് ​ഗഫൂറാണ് രം​ഗത്തെത്തിയത്.

എന്നാൽ ഇത്തരത്തിലൊരു സംഭവം നടന്നിട്ടില്ലെന്ന് വ്യക്തമാക്കി ഇന്ത്യൻ സേനാ വൃത്തങ്ങൾ രം​ഗത്തെത്തി. ബാ​ഗ് സെക്ടറിലാണ് സംഭവം നടന്നതെന്നും ഇത്തരം 4 ഡ്രോണുകൾ ഇതേ രീതിയിൽ തകർത്തെന്നുമാണ് പാകിസ്ഥാൻ അകകാശവാദമുയർത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button