Bikes & ScootersLatest NewsAutomobile

വിപണിയിൽ താരമാകാൻ പുതിയ സ്‌കൂട്ടറുമായി അപ്രിലിയ

125 സിസി സ്‌കൂട്ടര്‍ ശ്രേണിയിൽ താരമാകാൻ പുതിയ സ്‌കൂട്ടറുമായി പിയാജിയോ അപ്രീലിയ. ഫാമിലി സ്‌കൂട്ടര്‍ ഗണത്തിൽപ്പെടുന്ന അപ്രീലിയ കംഫോര്‍ട്ട് 125 മോഡൽ 2019 ഓഗസ്‌റ്റോടെ വിപണിയിൽ എത്തുമെന്നാണ് സൂചന. കൂടാതെ ഇക്കഴിഞ്ഞ ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ച അപ്രീലിയ സ്റ്റോം 125 മോഡലും ഈ വർഷമെത്തും.

കംഫോര്‍ട്ട് 125ൽ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, സ്വിച്ച്ഗിയര്‍, ഗ്രാബ് റെയില്‍ എന്നിവ എസ്ആര്‍ സ്‌കൂട്ടര്‍ നിരയിലേതിന് സമാനമായിരിക്കും. മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കായിരിക്കും നൽകുക. കൂടാതെ എൻജിനും നിലവിലെ എസ്ആര്‍ 125 മോഡലിലുള്ളത് തന്നെയാകാനാണ് സാധ്യത.ടിവിഎസ് എന്‍ടോര്‍ക്ക്, ഹീറോ ഡെസ്റ്റിനി, ഹോണ്ട ആക്ടീവ 125, സുസുക്കി ആക്‌സസ് 125 എന്നീ മോഡലുകളായിരിക്കും കംഫോര്‍ട്ട് 125ന്റെ മുഖ്യ എതിരാളികൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button