Bikes & ScootersLatest NewsNewsAutomobile

സ്‌കൂട്ടര്‍ ലീസിംഗ് പദ്ധതിയുമായി പിയാജിയോ

ഇന്ത്യയിൽ OTO ക്യാപിറ്റലിനൊപ്പം സ്‌കൂട്ടര്‍ ലീസിംഗ് പദ്ധതിയും അവതരിപ്പിച്ച് ഇറ്റാലിയൻ വാഹനനിർമാതാക്കളായ പിയാജിയോ. ഇതിലൂടെ വെസ്പ, അപ്രീലിയ സ്‌കൂട്ടറുകൾ റഞ്ഞ ഡൗണ്‍ പേയ്മെന്റിലൂടെ EMI -ല്‍ 30 ശതമാനം കിഴിവോടെയുള്ള ലീസിംഗ് ഓപ്ഷനിലൂടെ സ്വന്തമാക്കാം.ലീസിംഗ് കാലാവധി കഴിയുമ്പോള്‍ സ്‌കൂട്ടര്‍ അപ്ഗ്രേഡുചെയ്യാനോ സ്വന്തമാക്കാനോ ഉപയോക്താക്കള്‍ക്ക് സാധിക്കും. ഈ പ്രത്യേക ഓഫറില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍ ആദ്യ മാസത്തെ സബ്സ്‌ക്രിപ്ഷന്‍ ഫീസില്‍ 2,500 രൂപ വരെ ഇളവ് നൽകുന്നു.

OTO ആപ്പിലൂടെ വെസ്പ, അപ്രീലിയ ഡീലര്‍ഷിപ്പുകളില്‍ ഉപയോക്താക്കള്‍ക്ക് സൗകര്യപ്രദവും പേപ്പര്‍ലെസ് ലീസിംഗ് പ്രക്രിയ പ്രയോജനപ്പെടുത്താവുന്നതാണ്. ലീസിനെടുക്കുന്ന സ്കൂട്ടർ ആഗ്രഹിക്കുന്നയത്ര വര്‍ഷത്തേക്ക് ഉപയോഗിക്കുന്നതിനായി പണം നല്‍കുവാനും എപ്പോള്‍ വേണമെങ്കിലും അത് മടക്കി ലഭിക്കാനുമുള്ള അവസരവുമുണ്ട്.

ഒരേ ഇ.എം.ഐ ബജറ്റിലെ നവീകരണത്തിന്റെ സൗകര്യം എടുത്തുകാണിക്കുന്നതിനായാണ് ലീസിംഗ് ഓപ്ഷന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. OTO ക്യാപിറ്റലുമായി ബന്ധപ്പെട്ടിരിക്കുന്ന കോര്‍പ്പറേറ്റുകള്‍ക്ക് വെസ്പ, അപ്രീലിയ സ്‌കൂട്ടര്‍ ലീസിംഗ് പദ്ധതികള്‍ ഉപയോഗപ്പെടുത്തി ധിക നികുതി ലാഭത്തില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍ക്കൊപ്പം സൗകര്യപ്രദമായ ഉടമസ്ഥാവകാശ പദ്ധതികള്‍ പ്രയോജനപ്പെടുത്താനും സാധിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button