Latest NewsUSAInternational

വെനസ്വലയില്‍ തുടര്‍ഭരണത്തിന് തയ്യാറായി നിക്കോളാസ് മഡുറോ

വിവാദങ്ങള്‍ക്കൊടുവില്‍ വെനസ്വലന്‍ പ്രസിഡന്റായി നിക്കോളാസ് മഡുറോ രണ്ടാം വണയും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ആറ് വര്‍ഷ കാലാവധിയുള്ള പദവിയില്‍ മഡുറോക്ക് 2025 വരെ തുടരാം. പ്രതിപക്ഷത്തിന് ഭൂരിപക്ഷമുള്ള പാര്‍ലമെന്റ് ഒഴിവാക്കി സുപ്രീം കോടതിയിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. മെഡുറോയെ വെനസ്വേലന്‍ പ്രസിഡണ്ടായി അംഗീകരിക്കില്ലെന്ന് വിവിധ രാജ്യങ്ങള്‍ പ്രഖ്യാപിച്ചു.എന്നാല്‍ വെനസ്വയുടെ ഏറ്റവും അടുത്ത സുഹൃദ് രാജ്യങ്ങളായ ചൈന, റഷ്യ, തുര്‍ക്കി എന്നിവര്‍ക്കൊപ്പം ബൊളീവിയ, ക്യൂബ, എല്‍ സാല്‍വദോര്‍, നിക്കരാഗ്വ, എന്നീ രാജ്യങ്ങളും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു.

അനുദിനം വഷളായിക്കൊണ്ടിരിക്കുന്ന സാമ്പത്തിക സാഹചര്യങ്ങള്‍ക്കിടെയാണ് വെനസ്വലന്‍ പ്രസിഡന്റായി നിക്കോളാസ് മഡുറോ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. കഴിഞ്ഞ വര്‍ഷം നടന്ന തെരഞ്ഞെടുപ്പില്‍ ഏറെ വിവാദങ്ങള്‍ക്കിടെയാണ് മഡുറോ പ്രസിഡണ്ടായി ജയിച്ചത്. തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്ന് പ്രതിപക്ഷം വ്യാപകമായി ആവശ്യപ്പെട്ടിരുന്നു. സ്ഥാനാരോഹണത്തിന് എതിരെ അമേരിക്കയും യൂറോപ്യന്‍ യൂണിയന്‍ അടക്കമുള്ളവരും രംഗത്തെത്തിയിരുന്നു.അട്ടിമറി നടത്തി ഭരണം പിടിക്കാനാണ് അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍ ശ്രമിക്കുന്നതെന്ന് സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ മഡുറോ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button