UAELatest News

ഫ്രഞ്ച് ഫ്രൈസ് അടക്കം ഒന്‍പതിനം ഭക്ഷ്യവസ്തുക്കള്‍ക്ക് സ്‌കൂള്‍ ക്യാന്റീനില്‍ വിലക്ക്

ഫ്രഞ്ച് ഫ്രൈസ് അടക്കം ഒന്‍പതിനം ഭക്ഷ്യവസ്തുക്കള്‍ക്ക് യു.എ.ഇയിലെ സ്‌കൂള്‍ ക്യാന്റീനുകളില്‍ വിലക്ക്. ഇതുമായി ബന്ധപ്പെട്ട് സ്‌കൂള്‍ അധികൃതര്‍ക്ക് കര്‍ശന മാര്‍ഗ നിര്‍ദേശം കൈമാറിയതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ഫ്രഞ്ച് ഫ്രൈസ് അടക്കം എണ്ണയില്‍ പൊരിച്ചെടുത്തതുള്‍പ്പെടെയുള്ള ഭക്ഷണങ്ങളാണ് നിരോധിച്ചത്. കൊഴുപ്പും അമിത തോതില്‍ മധുരവും ചേര്‍ന്ന ഭക്ഷണവും പാര്‍ശ്വഫലങ്ങള്‍ക്ക് സാധ്യതയുള്ള വിഭവങ്ങളുമാണ് നിരോധിച്ചത്.

ശീതീകരിച്ച് സൂക്ഷിച്ച മാംസവസ്തുക്കള്‍, ഹോട് ഡോഗ്, കൃത്രിമ രുചിക്കൂട്ടുകള്‍ ചേര്‍ന്ന ന്യൂഡില്‍സ് അടക്കമുള്ള വിഭവങ്ങള്‍, ഉപ്പിന്റെ അംശം കൂടിയവ, ചോക്ലേറ്റ് ബാറുകള്‍, എണ്ണയും മധുരവും ചേര്‍ന്ന പലഹാരങ്ങള്‍, ലോലിപോപ്പ് പോലെയുള്ള മിഠായികള്‍, ച്യൂയിംഗം, പാര്‍ശ്വഫല സാധ്യതയുള്ള കടല ഉല്‍പ്പന്നങ്ങള്‍, ഫ്രഞ്ച് ഫ്രൈസ് അടക്കം എണ്ണയില്‍ പൊരിച്ചെടുത്ത സാധനങ്ങള്‍, ഊര്‍ജദായക പാനീയങ്ങള്‍, ക്രീം അടങ്ങിയ കേക്കുകള്‍, ഡോനട്‌സുകള്‍ എന്നിവയ്ക്ക് വിലക്ക് ബാധകം. വളര്‍ന്ന് വരുന്ന തലമുറയുടെ ആരോഗ്യ സംരക്ഷണം ഉറപ്പ് വരുത്തുകയാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ലക്ഷ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button