Latest NewsInternational

ജനിതകമാറ്റം വരുത്തിയ കുരങ്ങിൽ നിന്ന് 5 കുട്ടിക്കുരങ്ങുകളെ ക്ലോൺ ചെയ്ത ചൈന

ഗവേഷണാവശ്യത്തിന് എന്ന പേരിലാണ് ഷാങ്‌ഹായിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂറോസയൻസിൽ ഇവയെ ജനിപ്പിച്ചിട്ടുള്ളത്.

ബെയ്ജിങ്: ചൈനയിൽ വീണ്ടും ജനിതകവിവാദം. 5 കുരങ്ങുകളെയാണ് ഇത്തവണ ശാസ്ത്രകാരന്മാർ ക്ലോൺ ചെയ്തത്. ഈ കുരങ്ങന്മാർക്ക് മേധാക്ഷയവും (അൽഷിമേഴ്‌സ്) വിഷാദവും ഉൾപ്പെടെയുള്ള രോഗങ്ങളുടെ ജീനുകളുമായിട്ടാണ് ക്ലോൺ ചെയ്തത്. അതുകൂടാതെ ഈ കുട്ടികുരങ്ങുകൾ ഉണ്ടായത് മുൻപേ തന്നെ ജനിതകമാറ്റം വരുത്തിയ കുരങ്ങിൽ നിന്നാണ്. ഗവേഷണാവശ്യത്തിന് എന്ന പേരിലാണ് ഷാങ്‌ഹായിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂറോസയൻസിൽ ഇവയെ ജനിപ്പിച്ചിട്ടുള്ളത്. ഇപ്പോൾ ഉണ്ടായ ഈ കുട്ടിക്കുരങ്ങന്മാരുടെ ചിത്രവും വീഡിയോയും പുറത്തിറങ്ങിയിട്ടുണ്ട്. അതോടൊപ്പം ഒരു ചൈനീസ് ശാസ്ത്രപ്രസിദ്ധീകരണത്തിൽ ഇതു സംബന്ധിച്ച വന്ന ലേഖനം വരികയും ചെയ്തു. അതാണ് ഇപ്പോൾ ലോകമെങ്ങും ചർച്ചയായിരിക്കുന്നത്.

ജീവികളുടെ ദൈനംദിനപ്രവർത്തനത്തിനു കാരണമായ ജൈവഘടികാരത്തെ നിയന്ത്രിക്കുന്ന സർക്കേഡിയൻ റിഥത്തിൽ തകരാറുള്ള കുരങ്ങിൽ‌ നിന്നാണു കുട്ടികുരങ്ങുകൾ ഉണ്ടായിരിക്കുന്നത്. വിഷാദരോഗം, നിദ്രാരോഗങ്ങൾ, പ്രമേഹം, മേധാക്ഷയം തുടങ്ങിയവയ്ക്കു വഴിവയ്ക്കുന്ന ഈ തകരാർ പരീക്ഷണത്തിന് ഇരയാക്കിയ കുരങ്ങിൽ ജീൻ എ‍ഡിറ്റിങ്ങിലൂടെ വരുത്തിയിട്ടുണ്ട്.പരീക്ഷണത്തെ വിജയമായതോടെ ഇത്തരം അസുഖങ്ങളെക്കുറിച്ചുള്ള കൂടുതൽ പഠനത്തിന് പരീക്ഷണം ഉപകാരപ്പെടുമെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ഒരേ ജനിതകനിലയായതിനാൽ കൂടുതൽ കൃത്യതയോടെ ഫലം ലഭിക്കുമെന്നു ഇവർ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button