Latest NewsIndia

ശാരദാ ചിട്ടി തട്ടിപ്പ് കേസ്: രാജീവ് കുമാറിനെ ഇന്ന് അജ്ഞാത കേന്ദ്രത്തില്‍ ചോദ്യം ചെയ്യും

മേ​ഘാ​ല​യ​യി​ലെ ഷി​ല്ലോം​ഗി​ലാ​ണ് രാ​ജീ​വ് കു​മാ​ർ ഹാജരാവുക

കൊല്‍ക്കത്ത:  ശാ​ര​ദാ ചി​ട്ടി ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട തെ​ളി​വു​ക​ൾ ന​ശി​പ്പി​ച്ചതില്‍ർ ബന്ധമുണ്ടെന്ന ആരോപണത്തിന്‍റെ അടിസ്ഥാനത്തില്‍ കൊല്‍ക്കത്ത പോലീസ് കമ്മീഷണര്‍ രാ​ജീ​വ് കു​മാ​റിനെ സിബിഐ ചോദ്യം ചെയ്യും. ഇതിനായി അദ്ദേഹം ശനിയാഴ്ച സി​ബി​ഐ​ക്കു മു​ന്നി​ൽ ഹാജരാകും.

മേ​ഘാ​ല​യ​യി​ലെ ഷി​ല്ലോം​ഗി​ലാ​ണ് രാ​ജീ​വ് കു​മാ​ർ ഹാജരാവുക. ശാ​ര​ദ, റോ​സ്‌​വാ​ലി ചി​ട്ടി ത​ട്ടി​പ്പു​കേ​സു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണ​വു​മാ​യി കൊല്‍ക്കത്ത പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ സ​ഹ​ക​രി​ക്കു​ന്നി​ല്ലെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി സി ​ബി​ഐ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ല്‍ രാജീവ് കുമാറിനെ ചോദ്യെ ചെയ്യാന്‍ സുപ്രീം കോടതി അനുമതി നല്‍കുകയായിരുന്നു.

അതേസമയം രാജീവ് കുമാറിനെ രണ്ടിടങ്ങളിലായി ചോദ്യം ചെയ്തേക്കുമെന്നാണ് സൂചന. ആ​ദ്യം ഷി​ല്ലോം​ഗി​ലെ സി​ബി​ഐ ഓ​ഫീ​സി​ലെത്തിച്ച് ചോദ്യം ചെയ്തതതിനു ശേഷം ര​ണ്ടാ​മ​ത് അ​ജ്ഞാ​ത കേ​ന്ദ്ര​ത്തി​ലെത്തിക്കുമെന്നാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button