Latest NewsUAE

കാമുകിയെ വീട്ടില്‍ കയറി കുത്തിക്കൊന്നു; യുഎഇയിൽ യുവാവിന് കോടതി വിധിച്ചത്

അബുദാബി: കാമുകിയെ വീട്ടില്‍ കയറി കുത്തിക്കൊന്ന യുവാവിന് അബുദാബി കോടതി ഏഴ് വര്‍ഷം തടവ് ശിക്ഷ വിധിച്ചു. തന്നെ അവഹേളിച്ചുവെന്നതായുന്നു കൊലയ്ക്ക് പിന്നിലെ കാരണം. യുവതിയുടെ ബന്ധുക്കള്‍ക്ക് ഇയാള്‍ ബ്ലഡ് മണി നല്‍കണമെന്നും കോടതി ഉത്തരവിട്ടു. സംഭവ സമയത്ത് ഇയാള്‍ മയക്കുമരുന്ന് ലഹരിയിലായിരുന്നുവെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്.

ഇയാൾ കാമുകിയുടെ വീട്ടില്‍ കയറിയാണ് കൊലപാതകം നടത്തിയത്. തന്നെ അവഹേളിച്ചുവെന്നും അപമാനകരമായ തരത്തില്‍ സംസാരിച്ചുവെന്നും അതിന്റെ ദേഷ്യത്തില്‍ കഴുത്തിലും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും കുത്തുകയായിരുന്നുവെന്നാണ് ഇയാള്‍ പ്രോസിക്യൂഷനോട് പറഞ്ഞത്. എന്നാല്‍ കൊല്ലണമെന്ന് താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നായിരുന്നു ഇയാളുടെ വാദം. അറബ് പൗരനായ പ്രതി.

തനിക്ക് മാനസിക രോഗമുണ്ടായിരുന്നെന്നും അതിന്റെ ചികിത്സക്കായി മരുന്നുകള്‍ ഉപയോഗിക്കാറുണ്ടായിരുന്നെന്നും ഇയാള്‍ കോടതിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ വൈദ്യ പരിശോധനയില്‍ പ്രത്യേകിച്ച് അസുഖമൊന്നും കണ്ടെത്താനായിരുന്നില്ല.

Tags

Post Your Comments

Related Articles


Back to top button
escort kuşadası escort kayseri escort çanakkale escort tokat escort alanya escort diyarbakır escort çorlu escort malatya izmit escort samsun escort
Close
Close