Latest NewsUAE

അബുദാബിയിൽ കാമുകിയെ കൊലപ്പെടുത്തിയ ഏഷ്യൻ യുവാവിന് കോടതി വിധിച്ചത്

അബുദാബി : അബുദാബിയിൽ കാമുകിയെ കൊലപ്പെടുത്തിയ ഏഷ്യൻ യുവാവിന് ഏഴ് വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. യുവതിയുമായി മൂന്നു വർഷത്തിലധികമായി അടുപ്പത്തിലായിരുന്നു യുവാവ്. എന്നാൽ പെട്ടെന്നൊരു ദിവസം യുവതി ഇയാളുമായുള്ള ബന്ധം അവസാനിപ്പിക്കുകയും മറ്റൊരാളുമായി അടുപ്പത്തിലാകുകയുമായിരുന്നു. ഇതാണ് യുവാവിനെ കൊലപാതകത്തിലേക്ക് നയിച്ചത്. യുവതിയെ പ്രതി കത്തി ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. പോലീസ് നടത്തിയ ചോദ്യംചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചിരുന്നു. പ്രതി യുവതിയെ കരുതിക്കൂട്ടി കൊലപ്പെടുത്തുകയായിരുന്നു. കൊല ചെയ്യാൻ ഉപയോഗിച്ച കത്തിയും പോലീസ് കണ്ടെടുത്തിരുന്നു.

shortlink

Related Articles

Post Your Comments


Back to top button