CricketLatest NewsSports

ടി20 റാങ്കിങ്ങിൽ മികച്ച നേട്ടവുമായി മുന്നേറി സ്‌മൃതി മന്ദാനയും ജെമീമ റോഡ്രിഗസും

ദുബായ്: ടി20 റാങ്കിങ്ങിൽ മികച്ച നേട്ടവുമായി മുന്നേറി സ്‌മൃതി മന്ദാനയും ജെമീമ റോഡ്രിഗസും. ന്യൂസീലന്‍ഡിനെതിരായ പരമ്പര മത്സരത്തിൽ ജെമീമ 132 റണ്‍സ് സ്വന്തമാക്കിയതോടെ നാല് സ്ഥാനങ്ങള്‍ കടന്ന് പട്ടികയിൽ രണ്ടാമതെത്തി. അതേസമയം കൂടുതല്‍ റണ്‍സ്(180) നേടിയ മന്ദാന ആറാം സ്ഥാനവും കരസ്ഥമാക്കി.

ന്യൂസീലന്‍ഡിന്റെ സൂസി ബൈറ്റ്സാണ് ഒന്നാം സ്ഥാനത്തുള്ളത്. ബൗളര്‍മാരില്‍ ഇന്ത്യൻ താരങ്ങളായ രാധ യാദവും ദീപ്‌തി ശര്‍മ്മയും യഥാക്രമം 10ഉം,14ഉം സ്ഥാനം കരസ്ഥമാക്കി.ഓസ്‌ട്രേലിയയുടെ മഗാന്‍ സ്‌കോട്ടും ഇന്ത്യയുടെ പൂനം യാദവുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ളത്.ടീം റാങ്കിംഗില്‍ ടി20 ലോകകപ്പ് നേടിയ ഓസ്‌ട്രേലിയയാണ് മുന്നില്‍.ഇന്ത്യയെ 3-0ന് പരാജയപെടുത്തിയ ന്യൂസീലന്‍ഡ് ഇംഗ്ലണ്ടിനെ പിന്നിലാക്കി രണ്ടാമതെത്തി. നാലാം സ്ഥാനത്താണ് ഇന്ത്യൻ ടീം.

shortlink

Related Articles

Post Your Comments

Related Articles


Back to top button