Latest NewsGulf

റാസല്‍ഖൈമയില്‍ ആര്‍ട്‌സ് ഫെസ്റ്റിവലിന് തുടക്കം

റാസല്‍ഖൈമ: ഏഴാമത് റാക് ഫൈന്‍ ആര്‍ട്സ് ഉത്സവത്തിന് റാസല്‍ഖൈമയില്‍ തുടക്കമായി. യു.എ.ഇ.യുടെ സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധികാരിയുമായ ശൈഖ് സഊദ് ബിന്‍ സഖര്‍ അല്‍ ഖാസിമിയുടെ നേതൃത്വത്തില്‍നടന്ന ഉദ്ഘാടന ചടങ്ങില്‍ നിരവധി പ്രമുഖര്‍ പങ്കെടുത്തു.

ഈവര്‍ഷം അല്‍ ജസീറ അല്‍ ഹംരയിലെ ഓള്‍ഡ് ടൗണാണ് ആര്‍ട്‌സ് ഫെസ്റ്റിവലിന്റെ പ്രധാനവേദിയായി ക്രമീകരിച്ചിരിക്കുന്നത്. ലോകത്തിന്റെ വിവിധഭാഗങ്ങളില്‍നിന്നുള്ള കലാകാരന്മാരും സംവിധായകരും പങ്കെടുക്കുന്ന ഫെസ്റ്റിവെലില്‍ ജി.സി.സി. രാജ്യങ്ങളിലെ കലാരൂപങ്ങളും 28 വരെ പ്രദര്‍ശിപ്പിക്കും. അല്‍ ജസീറ അല്‍ ഹംര ഓള്‍ഡ് ടൗണില്‍ അടുത്തിടെ പുനഃസ്ഥാപിച്ച ആകര്‍ഷകമായ തീരദേശ ഗ്രാമം ഏറെ കൗതുകം പകരുന്നതാണ്.

റാക് ഫൈന്‍ ആര്‍ട്സ് ഉത്സവത്തിന് ഇത്തവണ വന്‍ പ്രേക്ഷക പങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നതെന്നു സംഘാടകര്‍ പറഞ്ഞു. 20 വരെ റാസല്‍ഖൈമയിലെ പഴയ അല്‍ ജസീറ അല്‍ ഹംറ ഗ്രാമത്തില്‍ അരങ്ങേറുന്ന ഫെസ്റ്റിവെലില്‍ സൂര്യോദയംമുതല്‍ അസ്തമയംവരെ ദൃശ്യകലകളും ശില്പകലകളും പ്രദര്‍ശിപ്പിക്കും. 15 മുതല്‍ 28 വരെ റാസല്‍ഖൈമ നാഷണല്‍ മ്യൂസിയത്തില്‍ കരകൗശലപ്രദര്‍ശനവും ശില്പശാലകളും നടക്കും. ഇവിടെ തന്നെ ഔട്ട് ഡോര്‍ ഫിലിം പ്രദര്‍ശനവും സംഘടിപ്പിച്ചിട്ടുണ്ട

shortlink

Related Articles

Post Your Comments

Related Articles


Back to top button