Latest NewsSaudi ArabiaGulf

ലോക വന്‍ശക്തി രാഷ്ട്രങ്ങളില്‍ ആദ്യ പത്തില്‍ ഈ രാജ്യം

ലോകത്തിലെ വന്‍ശക്തി രാജ്യങ്ങളുടെ പട്ടികയില്‍ ഗള്‍ഫ് രാഷ്ട്രമായ സൗദിയും. ആദ്യ പത്ത് സ്ഥാനങ്ങളില്‍ ഇടം നേടിയാണ് സൗദി കരുത്തുറ്റ രാജ്യമാണെന്ന് തെളിയിച്ചിരിക്കുന്നത്. സൗദി അറേബ്യയും. യു.എസ് ന്യൂസ് ആന്റ് വേള്‍ഡ് റിപ്പോര്‍ട്ട് നടത്തിയ പഠനത്തില്‍ ഒന്‍പതാമതാണ് സൗദി അറേബ്യയുടെ സ്ഥാനം. രാജ്യത്തിന്റെ വിദേശ നാണ്യശേഖരത്തില്‍ തുടര്‍ച്ചയായ മൂന്നാം മാസവും സൗദി വളര്‍ച്ച രേഖപ്പെടുത്തി. സാമ്പത്തിക, രാഷ്ട്രീയ സൈനിക ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് സ്ഥാന നിര്‍ണ്ണയം. കൂടാതെ അന്താരാഷ്ട്ര ബന്ധങ്ങള്‍ രൂപപ്പെടുത്തിയെടുക്കുവാനുള്ള ശക്തിയും വേഗതയും പ്രതിസന്ധികളെ നേരിടുവാനുള്ള കഴിവും പ്രത്യേകം പഠന വിധേയമാക്കിയിട്ടുണ്ട്.

ഒന്നും രണ്ടും സ്ഥാനങ്ങള്‍ യഥാക്രമം യു.എസ്, റഷ്യ എന്നീ രാജ്യങ്ങള്‍ക്കാണ്. ചൈന, ജര്‍മ്മനി, ബ്രിട്ടണ്‍ തുടങ്ങിയ രാജ്യങ്ങളാണ് മൂന്നു മുതല്‍ അഞ്ച് വരെ സ്ഥാനങ്ങളിലുള്ളത്.

പെന്‍സ്വില്‍വാനിയ യൂണിവേഴ്സിറ്റിയുടെ സഹകരണത്തോടെ യു.എസ് ന്യൂസ് ആന്റ് വേള്‍ഡ് റിപ്പോര്‍ട്ട് നടത്തിയ പഠനത്തിലൂടെയാണ് രാജ്യങ്ങളുടെ സ്ഥാനം നിര്‍ണ്ണയിച്ചത്. വിദേശ നാണ്യശേഖരം ഏറ്റവും കൂടുതലുള്ള അഞ്ചാമത്തെ രാജ്യമാണ് സൗദി. ഡിസംബറിലെ കണക്കനുസരിച്ച് രാജ്യത്തിന്റെ വിദേശ നാണ്യശേഖരം 51,000 കോടി ഡോളറായി ഉയര്‍ന്നിരുന്നു. സൈനികാവശ്യങ്ങള്‍ക്കായി പണം ചെലവഴിക്കുന്നതില്‍ മൂന്നാം സ്ഥാനവും സൗദിക്കാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button