USALatest News

നാശം വിതച്ച് ചുഴലിക്കാറ്റ്: കുട്ടികള്‍ ഉള്‍പ്പെടെ 14 മരണം

മോ​ണ്ട്ഗോ​മെ​റി: അമേരിക്കയില്‍ നാശം വിതച്ച് ചുഴലിക്കാറ്റ്. രാജ്യത്ത് അലബാമയില്‍ ആഞ്ഞടിച്ച ചുഴലുക്കാഖ്ഖില്‍ ഇതുവരെ 14 പേര്‍ മരിച്ചതയാണ് റിപ്പോര്‍ട്ട്. അതേസമയം നിരവധിപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നിരവങി വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു.

അതേസമയം ലീ​കൗ​ണ്ടി എ​ന്ന പ്ര​ദേ​ശ​ത്താ​ണ് ചുഴലിക്കാറ്റ വ്യാ​പ​ക​മാ​യ നാ​ശ​ന​ഷ്‍​ടങ്ങള്‍ ഉ​ണ്ടാ​ക്കിയത്. ചു​ഴ​ലി​ക്കാ​റ്റി​നൊ​പ്പ​മു​ണ്ടാ​യ ശ​ക്ത​മാ​യ ഇ​ടി​മി​ന്ന​ലി​ൽ 35,000 വീ​ടു​ക​ളി​ല്‍ താറുമായറായ വൈ​ദ്യു​ത​ബ​ന്ധം ഇതുവരെ പുനസ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ല. അതേസമയം ചുഴലിക്കാറ്റിനൊപ്പമുണ്ടായ കനത്ത മഴയെ തുടര്‍ന്ന് റോഡുകളില്‍ വെള്ളം കയറി. നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ൽ ഗ​താ​ഗ​ത ത​ട​സ​വും ഉ​ണ്ടാ​യ​താ​യാ​ണ് റി​പ്പോ​ർ​ട്ട്.അ​ല​ബാ​മയ്ക്കു പു​റ​മേ, ജോ​ര്‍​ജി​യ, ഫ്ളോ​റി​ഡ, സൗ​ത്ത് ക​രോ​ലി​ന എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലും അധികൃതര്‍ ചു​ഴ​ലി​ക്കാ​റ്റ് മു​ന്ന​റി​യി​പ്പ് നല്‍കിയിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button