KeralaLatest News

സിപിഎം-ബിജെപി സംഘർഷം : ഇരുപാർട്ടികളിലെയും പ്രവർത്തകർക്ക് പരിക്കേറ്റു

തിരുവനന്തപുരം : പാറശ്ശാലയിൽ സിപിഎം-ബിജെപി സംഘർഷം. മൂന്ന് ബിജെപി പ്രവർത്തകർക്കും, നാല് സിപിഎം പ്രവർത്തകർക്കും സംഘർഷത്തിൽ പരിക്കേറ്റു. കൊടി കെട്ടുന്നതുമായി ബന്ധപ്പെട്ട് രണ്ട് ദിവസം മുമ്പ് ഉണ്ടായ തർക്കമാണ് സംഘർഷത്തിലേക്ക് കലാശിച്ചത്.

ഗുരുതര പരിക്കേറ്റ ബി ജെ പി പ്രവര്‍ത്തകരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എസ് എഫ് ഐ പാറശാല ഏരിയ പ്രസിഡന്‍റ് അബുവിന്‍റെ തലക്ക് പുറകിൽ വെട്ടേറ്റു. നേരത്തെ ഉണ്ടായ സംഘര്‍ഷത്തിലും സി പി എം-ബി ജെ പി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button