Latest NewsIndia

ഇന്ത്യ നേരിടാന്‍ പോകുന്നത് ഏറ്റവും ചെലവേറിയ തെരഞ്ഞെടുപ്പെന്ന് റിപ്പോര്‍ട്ട്

തെരഞ്ഞടുപ്പിന് രാ്ട്രീയ പാര്‍ട്ടികള്‍ കോടികള്‍ മുടക്കും

2019 ല്‍ ഇന്ത്യ നേരിടാന്‍ പോകുന്നത് ഏറ്റവും ചെലവേറിയ തെരഞ്ഞെടുപ്പാണെന്ന് റിപ്പോര്‍ട
്ട്. 2014ലെ പൊതുതിരഞ്ഞെടുപ്പിന്റെ ചെലവിനെ അപേക്ഷിച്ച് 40 ശതമാനം വര്‍ധനവ് ഇത്തവണ ഉണ്ടാകുമെന്നാണ് സിഎംഎസിന്റെ പഠനം. 2014ലെ പൊതുതിരഞ്ഞെടുപ്പില്‍ 35,000 കോടി രൂപയാണ് (5 ബില്യന്‍ ഡോളര്‍) ചെലവായത്. അതായത് ഒരു വോട്ടര്‍ക്കുവേണ്ടി ചെലവഴിച്ചത് ഏകദേശം 557 രൂപ . ഇന്ത്യയിലെ 60 ശതമാനം ജനങ്ങള്‍ 209 രൂപ ദിവസക്കൂലി കൊണ്ടാണ് ജീവിക്കുന്നതെന്നാണ് കണക്ക്.

സമൂഹമാധ്യമങ്ങള്‍, യാത്ര, പരസ്യം മേഖലകളിലാണ് ഇക്കുറി ചെലവ് വന്‍തോതില്‍ വര്‍ധിക്കുന്നതെന്ന് സിഎംഎസ് ചെയര്‍മാന്‍ എന്‍.ഭാസ്‌കര റാവു പറഞ്ഞു. 2014ല്‍ 250 കോടി രൂപ ചെലവായ സമൂഹമാധ്യമങ്ങളില്‍ ഇക്കുറി 500 കോടി രൂപയാണ് ചെലവു പ്രതീക്ഷിക്കുന്നത്. ഹെലികോപ്റ്റര്‍, ബസ്, മറ്റു ഗതാഗത സംവിധാനങ്ങള്‍ എന്നിവ ഉപയോഗിച്ചുള്ള സ്ഥാനാര്‍ഥികളുടെ യാത്രാച്ചെലവും ക്രമാതീതമായി വര്‍ധിക്കും. വോട്ടര്‍മാരുടെയും സ്ഥാനാര്‍ഥികളുടെയും എണ്ണത്തിലുള്ള വര്‍ധന, മണ്ഡലങ്ങളുടെ വലിപ്പത്തില്‍ വന്ന വ്യത്യാസം തുടങ്ങിയവയും ചെലവിനെ സ്വാധീനിക്കുന്ന ഘടകങ്ങളാണെന്നു റാവു പറയുന്നു

പണം, മദ്യം, വീട്ടുപകരണങ്ങള്‍, ടിവി, എന്തിന് ആടിനെ വരെ കൈക്കൂലിയായി നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 130 കോടി രൂപ മൂല്യംവരുന്ന കണക്കില്‍പ്പെടാത്ത സ്വര്‍ണം, മദ്യം, ലഹരിവസ്തുക്കള്‍ തുടങ്ങിയവ തിരഞ്ഞെടുപ്പ് കമ്മിഷന്‍ കര്‍ണാടകയില്‍ നിന്നു പിടിച്ചെടുത്തിരുന്നു. തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികള്‍ക്ക് ചെലവാക്കാന്‍ സാധിക്കുന്ന പണത്തിന് നിയന്ത്രണമുള്ളപ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അതില്ല. ദേശീയ പാര്‍ട്ടികള്‍ 13,000 കോടി രൂപ വരെ ഒരു തിരഞ്ഞെടുപ്പില്‍ ചെലവഴിക്കുന്നുവെന്നാണ് കണക്ക്.

shortlink

Related Articles

Post Your Comments

Related Articles


Back to top button