Latest News

ഷീലയുടെ പ്രസ്താവന ഞെട്ടിച്ചു ;കോണ്‍ഗ്രസിനും ബിജെപിക്കും ഇടയില്‍ എന്തൊക്കയോ മണക്കുന്നുണ്ട് –  കേജ്രിവാള്‍

ന്യൂഡല്‍ഹി : ഷീല ദിക്ഷിതിന്‍റെ പ്രസ്താവന ഞെട്ടിക്കുന്നതെന്ന് ‍ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍. കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ എന്തൊക്കയോ രഹസ്യാല്‍മകത മണക്കുന്നുവെന്നും കേജ്രിവാള്‍ ട്വിറ്ററില്‍ കുറിച്ചു.

ഭീകരതക്കെതിരെ പ്രധാനമന്ത്രി മോദി കര്‍ശനമായ നടപടി എടുത്തുവെന്നും എന്നാല്‍ മന്‍മോഹന്‍സിംഗായിരുന്നപ്പോള്‍‍ തണുപ്പന്‍ നിലപാട് ആയിരുന്നുവെന്നാണ് കോണ്‍ഗ്രസ് ഡല്‍ഹി അധ്യക്ഷകൂടിയായ ഷില പറഞ്ഞത്.

ഇതോടെ സത്യം തുറന്ന് പറഞ്ഞതിന് ബിജെപി ഷീലക്ക് നന്ദി അറിയിച്ചിരുന്നു. അതേ സമയം തന്‍റെ പ്രസ്താവന വളച്ചൊടിക്കപ്പെട്ടെന്നും ഷീല പറയുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button